- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കിട്ടാനുള്ള ബിജെപിയുടെ ശ്രമം വർഗീയത വളർത്താനുള്ള അജൻഡയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതങ്ങൾക്കതീതമായ ആത്മീയതയാണ് ഗുരുദർശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണ്. തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കിട്ടാനുള്ള ബിജെപിയുടെ ശ്രമം വർഗീയത വളർത്താനുള്ള അജൻഡയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതങ്ങൾക്കതീതമായ ആത്മീയതയാണ് ഗുരുദർശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണ്.
തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story