- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയസാധ്യതയില്ലാത്ത മണ്ഡലത്തിൽ മത്സരിച്ച് ഇനിയൊരു ചാവേറാകാനില്ല; യുഡിഎഫ് കോട്ടകളിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത് രാഷ്ട്രീയദൗത്യം എന്ന നിലയിൽ: ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിൽ ചെറിയാൻ ഫിലിപ്പ്. തോൽക്കാൻ വേണ്ടി യുഡിഎഫ് കോട്ടകളിൽ മത്സരിച്ച് ഇനിയൊരു ചാവേറാകാനില്ലെന്നു ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. യുഡിഎഫിന്റെ കോട്ടകളിൽ മത്സരിച്ചത് രാഷ്ട്രീയദൗത്യം എന്ന നിലയിലാണ്. തോൽക്ക
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിൽ ചെറിയാൻ ഫിലിപ്പ്. തോൽക്കാൻ വേണ്ടി യുഡിഎഫ് കോട്ടകളിൽ മത്സരിച്ച് ഇനിയൊരു ചാവേറാകാനില്ലെന്നു ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
യുഡിഎഫിന്റെ കോട്ടകളിൽ മത്സരിച്ചത് രാഷ്ട്രീയദൗത്യം എന്ന നിലയിലാണ്. തോൽക്കാനായി ജനിച്ചവൻ എന്ന ദുഷ്‌പേരു മാറ്റാൻ ഒരിക്കലെങ്കിലും ജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്. അവസാന ഊഴത്തിനായാണു കാത്തിരിക്കുന്നതെന്നും ചെറിയാൻ കുറിച്ചു.
2001ൽ 10 വർഷം അഥവാ രണ്ട് ടേമിൽ അധികം നിയമസഭാംഗമാകാൻ ആരെയും അനുവദിക്കരുതെന്ന എന്റെ ആവശ്യം കെപിസിസി നിരസിച്ചപ്പോഴാണ് ഏറ്റവുമധികം കാലം എംഎൽഎ ആയി തുടരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിക്കാൻ തീരുമാനിച്ചത്. അത് കോൺഗ്രസിലെ അധികാര കുത്തകയ്‌ക്കെതിരായ പോരാട്ടമായിരുന്നു. 2001ൽ തിരുവനന്തപുരം വെസ്റ്റിൽ സീറ്റ് കിട്ടാത്തതു കൊണ്ടും കിട്ടിയ നോർത്തിൽ പരാജയഭീതി പൂണ്ടുമാണ് ഞാൻ കോൺഗ്രസ് വിട്ടതെന്ന് കരുതുന്നവരുണ്ട്. വെസ്റ്റിൽ എന്റെ സീറ്റ് ഉറപ്പായിരുന്നതിനാൽ നോർത്തിൽ കെ മോഹൻകുമാറിന്റെ പേര് കെ കരുണാകരനോടു നിർദ്ദേശിച്ചത് ഞാനാണ്. എന്നെ വെട്ടാൻ ഉമ്മൻ ചാണ്ടി അവസാനനിമിഷം എംവി രാഘവനെ വെസ്റ്റിൽ ഇറക്കിയപ്പോൾ നോർത്തിൽ മത്സരിക്കാൻ കെ കരുണാകരൻ എന്നെ നിർബന്ധിച്ചു. ഞാൻ വാക്കുകൊടുത്ത മോഹൻകുമാറിനെ മാറ്റുന്നത് അധാർമികം ആയതു കൊണ്ടാണ് ഞാൻ വഴങ്ങാതിരുന്നതെന്നും ചെറിയാൻ പറഞ്ഞു.
ഒരു ഇടതുപക്ഷ സഹയാത്രികനായതു മുതൽ ഞാൻ ഒരു പാർട്ടി വക്താവിനെ പോലെയാണ് ബഹുജന മധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. സിപിഐഎം ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകൻ എന്ന നിലയിൽ ആയിരക്കണക്കിന് യോഗങ്ങളിൽ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടിവി പ്രഭാഷണങ്ങൾ നടത്തിയതും ലേഖനങ്ങൾ എഴുതിയതും. ഒരു പാഴ്‌വാക്കു പോലും വീണിട്ടില്ല.
2001ൽ കോൺഗ്രസ് വിട്ടപ്പോൾ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചു വർഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്. 2006ൽ കല്ലൂപ്പാറയിലും 2011ൽ വട്ടിയൂർക്കാവിലും നോമിനേഷൻ കൊടുക്കുന്നതിനു മുമ്പുതന്നെ തോൽവി ഉറപ്പായിരുന്നു. കേരളത്തിൽ സിപിഐഎം ഏറ്റവും ദുർബലമായ മണ്ഡലങ്ങൾ. ഉമ്മൻ ചാണ്ടി, ജോസഫ് എം പുതുശ്ശേരി, കെ.മുരളീധരൻ എന്നീ എതിരാളികൾ രാഷ്ട്രീയ സാമുദായിക കാരണങ്ങളാൽ അതിശക്തരുമായിരുന്നു. 15 വർഷക്കാലം സിപിഐഎമ്മിനു വേണ്ടി സജീവപ്രവർത്തനം നടത്തിയ ഒരു വ്യക്തി എന്ന നിലയിൽ ഇത്തവണ കേരളത്തിൽ എവിടെയെങ്കിലും ജയിക്കുന്ന ഒരു ഉറച്ച സീറ്റ് ലഭിക്കാൻ എനിക്ക് അർഹതയോ അവകാശമോ ഉണ്ടെന്നും തന്റെ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പങ്കുവച്ച് ചെറിയാൻ ഫിലിപ്പ് പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'കേരള ശബ്ദ'ത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന 101 അധ്യായങ്ങളുള്ള 'ഇടനാഴികളിൽ' എന്ന എന്റെ ആത്മകഥ ഈ ലക്കത്തോടെ അവസാനിച്...
Posted by Cherian Philip on Saturday, 5 March 2016