- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിന്റെ അടിസ്ഥാനപ്രമാണം ചതുർവേദമെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി; ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്ത ആധ്യാത്മികതയെന്ന് പിജെ കുര്യൻ; ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് സമാപനം
ചെറുകോൽപുഴ : 105ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത് സമാപിച്ചു. സമാപനസമ്മേളനം ചിന്മയാമിഷൻ ട്രസ്റ്റ് കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ജീവിതസ്പർശിയായ ഭഗവദ്ഗീതയുടെ സന്ദേശം വളർത്തിയെടുക്കുവാൻ യുവതലമുറയെ മാറ്റിയെടുക്കുമെന്ന പ്രതിജ്ഞയോടെയാണ് സമ്മേളനം അവസാനിച്ചത്. തുടർനടപടിയായി കോളജ്തലത്തിൽ ഉപന്യാസരചനാ മത്സരങ്ങളും പ്രഭാഷണങ്ങളും ഉണ്ടാകും. ജീവിതത്തിന്റെ അടിസ്ഥാനപ്രമാണം ചതുർവേദമാണെന്നും അതിന്റെ സാരമാണ് ഭഗവദ്ഗീതയിൽ ഉള്ളതെന്നും സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഗാന്ധിജിക്ക് അഹിംസയിലൂടെ സ്വാതന്ത്ര്യസമരത്തെ നയിക്കാൻ മാർഗനിർദ്ദേശം ആയതും ഭഗവദ്ഗീതയാണ്. ജീവിതത്തിൽ പുതിയ ഉണർവ് നൽകാൻ ഭഗവദ്ഗീതാ സന്ദേശങ്ങൾ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ധർമാനുഷ്ഠാനത്തിലൂടെ മാത്രമേ സമൂഹത്തോടുള്ള കടപ്പാടുകൾ ഓരോരുത്തർക്കും നിറവേറ്റാനാകൂ എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്ത ആധ്യാത്മികതയാണെന്നും പാശ്ചാത്യ സംസ്‌കാരം ഇരുട്ടിൽ തപ്പിയ കാലത്തും ല
ചെറുകോൽപുഴ : 105ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത് സമാപിച്ചു. സമാപനസമ്മേളനം ചിന്മയാമിഷൻ ട്രസ്റ്റ് കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ജീവിതസ്പർശിയായ ഭഗവദ്ഗീതയുടെ സന്ദേശം വളർത്തിയെടുക്കുവാൻ യുവതലമുറയെ മാറ്റിയെടുക്കുമെന്ന പ്രതിജ്ഞയോടെയാണ് സമ്മേളനം അവസാനിച്ചത്. തുടർനടപടിയായി കോളജ്തലത്തിൽ ഉപന്യാസരചനാ മത്സരങ്ങളും പ്രഭാഷണങ്ങളും ഉണ്ടാകും.
ജീവിതത്തിന്റെ അടിസ്ഥാനപ്രമാണം ചതുർവേദമാണെന്നും അതിന്റെ സാരമാണ് ഭഗവദ്ഗീതയിൽ ഉള്ളതെന്നും സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഗാന്ധിജിക്ക് അഹിംസയിലൂടെ സ്വാതന്ത്ര്യസമരത്തെ നയിക്കാൻ മാർഗനിർദ്ദേശം ആയതും ഭഗവദ്ഗീതയാണ്. ജീവിതത്തിൽ പുതിയ ഉണർവ് നൽകാൻ ഭഗവദ്ഗീതാ സന്ദേശങ്ങൾ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധർമാനുഷ്ഠാനത്തിലൂടെ മാത്രമേ സമൂഹത്തോടുള്ള കടപ്പാടുകൾ ഓരോരുത്തർക്കും നിറവേറ്റാനാകൂ എന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്ത ആധ്യാത്മികതയാണെന്നും പാശ്ചാത്യ സംസ്‌കാരം ഇരുട്ടിൽ തപ്പിയ കാലത്തും ലോകത്തിന് അനിവാര്യമായ ആധ്യാത്മികത പകർന്നു നൽകിയത് ഭാരതമാണെന്നും പ്രഭാഷണം നടത്തിയ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു.
വീണാ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്.നായർ, ജനറൽ സെക്രട്ടറി എംപി.ശശിധരൻനായർ എന്നിവർ പ്രസംഗിച്ചു.