- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ പോകാൻ ഡിവൈഎഫ്ഐ നേതാവിന്റെ ശ്രമം; എതിർത്ത വ്യാപാരിക്ക് വേണ്ടി ഇടപെട്ട പൊലീസുകാരനെ മർദിച്ചു; നേതാവിനെ പഞ്ഞിക്കിട്ട് പൊലീസുകാരും: രാഷ്ട്രീയ ചർച്ചയാക്കി പണികൊടുക്കാൻ ബിജെപിയും: കുമ്പനാട്ട് കൈയേറ്റക്കാർക്ക് സംരക്ഷണം തീർത്ത ഡിവൈഎഫ്ഐക്കാർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് അലങ്കോലപ്പെടുത്തിയെന്ന് ആക്ഷേപം
പത്തനംതിട്ട: കൊടുത്താൽ കുമ്പനാട്ട് മാത്രമല്ല, ചെറുകോൽപ്പുഴയിലും കിട്ടുമെന്ന് ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾക്ക് ഇപ്പോഴാണ് മനസിലായത്. കുമ്പനാട്ട് സർക്കാർ ഭൂമി കൈയേറ്റം നടത്തിയ ചർച്ച് ഓഫ് ഗോഡിന്റെ വളപ്പിൽ ബിജെപി കൊടികുത്തിയപ്പോൾ സഭക്കാർക്ക് സംരക്ഷണം ഒരുക്കി രാഷ്ട്രീയ നാടകമാടിയ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അതേ രീതിയിൽ തിരിച്ചടി കൊടുത്തിരിക്കുകയാണ് ബിജെപി. ഹിന്ദുക്കളുടെ ഏറ്റവും വലിയ ആത്മീയ-ആധ്യാത്മിക യോഗമായ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐ നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രശ്നം വഷളാക്കിയിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. സംഭവം ഇങ്ങനെ:ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് നടക്കുന്ന മണൽപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് അഴിഞ്ഞാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. ഏഷ്യയിലെ വലിയ ഹിന്ദു സമ്മേളനങ്ങളിലൊന്നാണിത്. സമ്മേളന നഗരിയിൽ കാർഷിക ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കരകൗശല വസ്തുക്കളും വിപണനം ചെയ്യുന്ന ധാരാളം കടകളും ഇടംപിടിക്കും. പരിഷത്ത് സമാപിച്ചാലും ഒരാഴ്ച കൂടി ഇത് ഇവിടെ കാണും. ഞായറാഴ്ചയാണ് കൺവൻഷന്റ
പത്തനംതിട്ട: കൊടുത്താൽ കുമ്പനാട്ട് മാത്രമല്ല, ചെറുകോൽപ്പുഴയിലും കിട്ടുമെന്ന് ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾക്ക് ഇപ്പോഴാണ് മനസിലായത്. കുമ്പനാട്ട് സർക്കാർ ഭൂമി കൈയേറ്റം നടത്തിയ ചർച്ച് ഓഫ് ഗോഡിന്റെ വളപ്പിൽ ബിജെപി കൊടികുത്തിയപ്പോൾ സഭക്കാർക്ക് സംരക്ഷണം ഒരുക്കി രാഷ്ട്രീയ നാടകമാടിയ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അതേ രീതിയിൽ തിരിച്ചടി കൊടുത്തിരിക്കുകയാണ് ബിജെപി. ഹിന്ദുക്കളുടെ ഏറ്റവും വലിയ ആത്മീയ-ആധ്യാത്മിക യോഗമായ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐ നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രശ്നം വഷളാക്കിയിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ.
സംഭവം ഇങ്ങനെ:
ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് നടക്കുന്ന മണൽപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് അഴിഞ്ഞാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. ഏഷ്യയിലെ വലിയ ഹിന്ദു സമ്മേളനങ്ങളിലൊന്നാണിത്. സമ്മേളന നഗരിയിൽ കാർഷിക ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കരകൗശല വസ്തുക്കളും വിപണനം ചെയ്യുന്ന ധാരാളം കടകളും ഇടംപിടിക്കും. പരിഷത്ത് സമാപിച്ചാലും ഒരാഴ്ച കൂടി ഇത് ഇവിടെ കാണും. ഞായറാഴ്ചയാണ് കൺവൻഷന്റെ സമാപന യോഗം ചേർന്നത്. അന്ന് രാത്രി ഹിന്ദുമത പരിഷത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘം സാധനങ്ങൾ വാങ്ങാൻ എത്തി. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
സാധനങ്ങൾ ഇഷ്ടം പോലെ തെരഞ്ഞെടുത്ത സംഘം പണം കൊടുക്കാൻ തയാറായില്ല. ഇത് കച്ചവടക്കാർ ചോദ്യം ചെയ്തു. തർക്കം മൂത്തതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ ഇടപെട്ടു. എന്നാൽ നേതാവ് പൊലീസുകാരനെ പിടിച്ചു തള്ളി. ഉടൻ തന്നെ വിവരം മറ്റ് പൊലീസുകാർ അറിഞ്ഞു. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണം മുഴുവൻ പൊലീസുകാരും സ്ഥലത്തെത്തി യുവതുർക്കികളെ കൈകാര്യം ചെയ്തു. സംഭവമറിഞ്ഞെത്തിയ നേതാവിന്റെ പിതാവും ചില പാർട്ടി പ്രവർത്തകരും ഹിന്ദുമത പരിഷത്ത് നടക്കുന്ന മണൽപ്പുറത്തേക്ക് മാർച്ച് ചെയ്തു.
പൊലിസിനെയും സംഘാടകരെയും തെറിവിളിച്ചായിരുന്നു പ്രകടനം. പിന്നീട് യുവ നേതാവിന്റെ സുഹൃത്തുക്കളടങ്ങുന്ന ഡിവൈഎഫ്ഐ പ്രവർത്തകരും ഇതേ പ്രവർത്തി ആവർത്തിച്ചു. രംഗം വഷളാവുന്നതറിഞ്ഞ പൊലീസ് കൂടുതൽ സേനയെ രംഗത്തെത്തിച്ച് ഫ്ളാഗ് മാർച്ച് നടത്തി വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകി. ഇതോടെ ലഹരി വീര്യത്തിൽ മുഷ്ടി ചുരുട്ടിയവർ സ്ഥലം കാലിയാക്കി.
എന്നാൽ സംഭവത്തിന് മറ്റൊരു മാനം കൈവന്നത് തിങ്കൾ രാവിലെയാണ്. കുമ്പനാട്ട് ചർച്ച് ഓഫ് ഗോഡിന്റെ വിശ്വാസവും കൈയേറ്റ ഭൂമിയിലെ വേലിയും സംരക്ഷിക്കാൻ ഡിവൈഎഫ്ഐ നേതാവ് ഷംസീർ ഉൾപ്പെടെ വന്ന് യുവജന സദസ് നടത്തിയിട്ട് ദിവസങ്ങളായതേയുള്ളു. ചർച്ച് ഓഫ് ഗോഡ് കൈയേറിയ സ്ഥലത്ത് സിപിഎം നേതാക്കൾ നേരത്തേ കൊടികുത്തിയതാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത് യുവജനസദസ് നടത്തിയതിന് ശേഷമായിരുന്നു.
അതേ സംഘടനയുടെ ആളുകൾ ഹിന്ദുമത പരിഷത്ത് നഗറിൽ വന്ന് സാമർഥ്യം കാട്ടിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് ചെറുകോൽപ്പുഴയിൽ മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരിദാസ്, ആർഎസ്എസ് ജില്ലാ കാര്യവാഹ് ജി രജീഷ്, ബിജെപി നേതാക്കളായ പി ആർ ഷാജി, എം അയ്യപ്പൻകുട്ടി, പ്രദീപ് അയിരൂർ എന്നിവർ പ്രസംഗിച്ചു.
സംഭവത്തിൽ ആരോപണ വിധേയനായ ഡിഫി നേതാവ് മുൻപ് ഒരു എൻഎസ്എസ് നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് കേസെടുത്തിരുന്നു. ഒടുവിൽ നേതാവിന്റെ വിവാഹം വരെ മുടങ്ങുമെന്ന ഘട്ടത്തിലെത്തിയതോടെ സിപിഎമ്മിന്റെ നേതാക്കൾ ഉൾപ്പെടെ എൻഎസ്എസ് നേതൃത്വത്തെ കണ്ട് കാല് പിടിച്ചാണ് ഊരിയത്. എന്തായാലും ഇത് വെറുതേ വിടാൻ ഹിന്ദുസംഘടനകൾ തയാറായിട്ടില്ല. പ്രശ്നം വഷളാക്കാൻ തന്നെയാണ് തീരുമാനം. വിഷയം സാമുദായിക വൽക്കരിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം.
കുമ്പനാടും ചെറുകോൽപ്പുഴയും കോയിപ്രം സ്റ്റേഷൻ പരിധിയിലാണ്. കുമ്പനാട് വിഷയത്തിൽ കള്ളക്കേസ് എടുക്കാൻ സിപിഎം സമ്മർദം ഉണ്ടായതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അവധിയിലാണ്. ചെറുകോൽപ്പുഴയിലാകട്ടെ സഖാക്കളെ പഞ്ഞിക്കിട്ട പൊലീസുകാർ ഇപ്പോൾ ഭീതിയിലുമാണ്.