കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പൊലിസ് കേസെടുത്തു. കണ്ണാടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി അമൽകുറ്റിയന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ബോംബേറുണ്ടായത്.സംഭവത്തിൽ ആളപായമില്ല.

നേരത്തെ സി.പി. എം-ബിജെപി രാഷ്ട്രീയ സംഘർഷംനിലനിൽക്കുന്ന പ്രദേശമാണ് ചെറുവാഞ്ചേരി.കണ്ണവം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഉഗ്രശക്തിയുള്ള നാടൻ ബോംാബാണ് എറിഞ്ഞതെന്നാണ് സൂചന.ബോംബ്സ്ഫോടനത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ആർ. എസ്. എസ് പ്രവർത്തകരാണെന്ന് സി.പി. എം ആരോപിച്ചു.