- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂർ ബാങ്കു കവർച്ചയ്ക്കു തൊട്ടുമുമ്പു പാർട്ണർഷിപ്പിൽനിന്നു പിന്മാറാൻ ശ്രമിച്ച കടയുടമ അകത്തായി; തലയിൽ തുണികെട്ടി ബൈക്കിലെത്തി 40 മിനിട്ടുകൊണ്ടു ഏഴരകോടിയുമായി മുങ്ങിയയാളെ തേടി പൊലീസ്
കാസർഗോഡ്: ചെറുവത്തൂർ വിജയാബാങ്കിലെ സ്വർണ്ണശേഖരവും സുരക്ഷാ വീഴ്ചയും കൃത്യമായി അറിഞ്ഞവരാണ് കവർച്ചയ്ക്ക് ആസൂത്രണം ചെയ്തതെന്നു വ്യക്തം. ബാങ്ക് അധികൃതരിൽനിന്നുതന്നെ അകത്തുള്ള വിവരങ്ങൾ പുറത്തുപോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. മഞ്ചേശ്വരം സ്വദേശി ഇസ്മയിൽ എന്നയാളാണ് ഭാര്യയുടെ പേരിൽ താഴത്തെ മുറി വാടകയ്‌ക്കെടുത്തത്. ഇയാളുടെ പേരും ക
കാസർഗോഡ്: ചെറുവത്തൂർ വിജയാബാങ്കിലെ സ്വർണ്ണശേഖരവും സുരക്ഷാ വീഴ്ചയും കൃത്യമായി അറിഞ്ഞവരാണ് കവർച്ചയ്ക്ക് ആസൂത്രണം ചെയ്തതെന്നു വ്യക്തം. ബാങ്ക് അധികൃതരിൽനിന്നുതന്നെ അകത്തുള്ള വിവരങ്ങൾ പുറത്തുപോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
മഞ്ചേശ്വരം സ്വദേശി ഇസ്മയിൽ എന്നയാളാണ് ഭാര്യയുടെ പേരിൽ താഴത്തെ മുറി വാടകയ്‌ക്കെടുത്തത്. ഇയാളുടെ പേരും കട ഉടമയ്ക്ക് നൽകിയ ഭാര്യയുടെ ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആദ്യം കട ഉടമ തൃക്കരിപ്പൂർ വെള്ളാട്ട് സ്വദേശി എം പി. യൂസഫ് ഇയാൾക്ക് കട നൽകാൻ തയ്യാറായിരുന്നില്ല. യൂസഫിനെ പാർട്ണറാക്കി അയാളുടെ പേരിൽ ധാരണാപത്രം ഉണ്ടാക്കിയാണ് ചെരിപ്പുവില്പനയ്‌ക്കെന്ന പേരിൽ കട വാടകയ്‌ക്കെടുത്തത്. യൂസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂസഫിൽനിന്ന് ഇസ്മയിലിന്റെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കവർച്ച നേരത്തെ ആസൂത്രണം ചെയ്തതാണെന്നും അതിനാൽ ഒരു മണിക്കൂറിനകം കവർച്ച നടത്തി രക്ഷപ്പെടാൻ കാരണമായെന്നും കരുതുന്നു. തുടർച്ചയായ അവധിദിനങ്ങൾ അവർക്ക് അനുഗ്രഹമാകുകയും ചെയ്തു. കവർച്ച നടന്നതിന് ശേഷം ട്രെയിൻ വഴി മംഗലാപുരത്തേക്ക് കടന്നെന്നും സൂചന. വിജയാ ബാങ്ക് കവർച്ച ചെയ്യാൻ അതിവിദഗ്ദ്ധമായ ആസൂത്രണമാണ് നടത്തിയിരുന്നത്. ബാങ്കിന്റെ താഴത്തെ മുറിയിൽ മേശയും കസേരയും മണൽ ചാക്കും ഒന്നിനു മുകളിൽ ഒന്നായി വച്ചു മേൽത്തട്ടിനോടു ചേർന്നു കയറിയാണ് മേൽത്തട്ട് തുരന്നത്. ഇരുമ്പു കമ്പികൾ താഴത്തേക്കു വളച്ച് ഒരാൾക്ക് കയറുന്ന വിസ്താരം ഉണ്ടാക്കിയാണ് അതിൽ കയറിയത്. സ്വർണം വച്ച അലമാര തുറന്നത് കള്ളത്താക്കോൽ ഉപയോഗിച്ചാണെന്നാണ് സംശയം. എന്നാൽ ഇത് ശരിയായി പൂട്ടിയിരുന്നോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. മറ്റൊരു സെയ്ഫും തുറന്നിട്ടുമില്ല. സ്വർണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വ്യക്തമായ വിവരം ലഭിച്ചതുപോലെയാണ് കവർച്ച നടന്നത്. സ്‌ട്രോഗ് റൂം നിലകൊള്ളുന്നതും കവർച്ചക്കാർ മനസ്സിലാക്കിയിരുന്നു.
കഴിഞ്ഞ ജൂൺമാസം ബാങ്കിനു താഴെ മുറിയെടുത്ത ഇസ്മായിൽ നാലു മാസത്തിനകം കവർച്ച ലക്ഷ്യമിട്ടാണ് ഇവിടെ എത്തിയതെന്ന് അറിയുന്നു. മുറി നോക്കി നടത്താൻ ആളെ വേണമെന്നാവശ്യപ്പെട്ട പ്രകാരം മാസം 10,000 രൂപ ശമ്പളത്തിൽ തൃക്കരിപ്പൂർ എ.പി. യൂസഫിനെ പാർട്ണ്ർ എന്ന് പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ പേരിലാണ് ഇസ്മായിൽ ധാരണാപത്രമുണ്ടാക്കിയത്. യൂസഫിന്റെ വീട്ടുകാർ ഇതിനെ എതിർത്തതിനാൽ ധാരണാപത്രത്തിൽനിന്നുള്ള പിന്മാറണമെന്ന് യൂസഫ് ഇസ്മയിലിനോട് ആവശ്യപ്പെട്ടു. അതിനായി് തിങ്കളാഴ്ച കടയിലെത്താൻ ഇസ്മയിൽ ആവശ്യപ്പെട്ടു. അതു പ്രകാരം രാവിലെ എത്തിയ യൂസഫ് കണ്ടത് നാടിനെ നടുക്കിയ കവർച്ചയായിരുന്നു. ഇക്കാര്യം യൂസഫ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കവർച്ചക്ക് പിന്നിൽ അതിവിദഗ്ധരായ മോഷണസംഘമാണെന്ന് പൊലീസ് പറയുന്നു. അവിടെ ജോലിക്കെത്തിയ ബംഗാളികളെയാണു സംശയം. സി.സി.ടി.വി ക്യാമറയിൽ തെളിഞ്ഞ ബൈക്കിലെത്തിയ ആളാണ് കവർച്ചാ സംഘത്തലവനെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ തലയിൽ തുണികെട്ടിയതായും കാണുന്നുണ്ട്. കവർച്ചയ്ക്കായി സ്‌ട്രോങ് റൂമിൽ കയറിയ മോഷ്ടാവ് 40 മിനുട്ട് കൊണ്ട് കവർച്ച നടത്തി മുറിവിട്ടിറങ്ങിയിരുന്നു. 10.37 ന് സ്‌ട്രോങ് റൂമിൽ കയറിയ മോഷ്ടാവ് ഉദ്യമം പൂർത്തിയാക്കിയ ശേഷം 11.17 നു മുറി വിട്ടിറങ്ങി. ഇത്രയും സമയം കൊണ്ട് കവർച്ച നടത്താൻ കഴിഞ്ഞത് അകത്തെ വിവരങ്ങൾ കൃത്യമായി അറിഞ്ഞതിനാലാണെന്ന് കരുതാം. മോഷ്ടിച്ച സാധനങ്ങൾ അടങ്ങിയ പൊതി ബൈക്കിൽ വച്ചശേഷം സ്‌ട്രോങ് റൂം കഴുകി വൃത്തിയാക്കിയതിനാൽ കാര്യമായ വിരലടയാളങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ പ്രതികൾ വെള്ളം കുടിച്ച കുപ്പിയിലേയും ഷട്ടറിന്റെ പൂട്ടിന്റേയും വിരലടയാളം നിർണ്ണായകമാകും.
വിജയാ ബാങ്ക് ചെറുവത്തൂർ ശാഖയിൽ കവർച്ച നടന്നത് അഞ്ചുവർഷം മുമ്പ് മലപ്പുറം ചേലേമ്പ്ര സഹകരണ ബാങ്കിൽ നടന്ന കവർച്ചയ്ക്ക് സമാനമായ രീതിയിലാണ് നടത്തിയത്. ബാങ്ക് ജീവനക്കാർ, സമീപത്തെ സ്ഥാപന ഉടമകൾ, തൊഴിലാളികൾ, നാട്ടുകാർ എന്നിവർക്കൊന്നും യാതൊരു സംശയത്തിനും ഇട നൽകാതെ ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് കോടികളുടെ കവർച്ച നടത്തിയത്. ചേലേമ്പ്രയിൽ ഹോട്ടൽ തുടങ്ങാനാണെന്ന വ്യാജേനയാണ് ബാങ്കിന് താഴത്തെ മുറി വാടകക്കെടുത്തത്. കെട്ടിടത്തിന്റെ സ്ലാബ് തുരന്ന് സ്‌ട്രോങ് റൂമിലെത്തി സ്വർണവും പണവും കർച്ച ചെയ്യുകയായിരുന്നു. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ചേലേമ്പ്ര ബാങ്ക് കൊള്ളയടിച്ചത്.
ചെറുവത്തൂരിൽ ബാങ്ക് പ്രവർത്തിക്കുന്നത് വി.അപ്പു നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്. കുഞ്ഞബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള കീഴ്ഭാഗത്തെ ഹാൾ മൂന്നുമാസം മുമ്പാണ് ഇസ്മയിൽ മഞ്ചേശ്വരം എന്നയാൾ കച്ചവടം നടത്തുന്നതിന് വാടകക്കെടുത്തത്. ഉടമയ്ക്ക് വാടക കൊടുത്തിരുന്നില്ല. കഴിഞ്ഞാഴ്ച ഹാളിനകത്ത് നിർമ്മാണം തുടങ്ങി. വാടകചീട്ടും കരാറുമുണ്ടാക്കുന്നതിന് യൂസഫ് വെള്ളാപ്പ് തന്റെ പങ്കാളിയാണെന്നറിയിച്ച് അയാളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും കെട്ടിട ഉമയെ ഏല്പിച്ചു. ആർക്കും ഒരു സംശയത്തിനും ഇടംകൊടുക്കതെയാണ് കവർച്ചനടത്താനുള്ള ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.
പുതിയ ഉത്തരവു പ്രകാരം രണ്ടും നാലും ശനിയാഴ്ചകൾ അവധിയായതിനാൽ ശനിയാഴ്ച തന്നെ കവർച്ചയ്ക്കായി തെരഞ്ഞെടുത്തു. എല്ലാം ഒരുക്കവും പൂർത്തിയാക്കി പകൽനേരം തന്നെ കവർച്ച നടത്തുകയും ചെയ്തു. ചെറുവത്തൂരിലെ വിജയാ ബാങ്കിന്റെ സ്ലാബ് തുരന്ന് 4.95 കോടി രൂപയുടെ സ്വർണവും 2.95 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.