- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്നാസ് യുവതിയെ പീഡിപ്പിച്ച ശേഷം അടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തി; യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി ബലാൽസംഗം ചെയ്തു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ചേവരമ്പലത്തേത് നർക്കോട്ടിക് ജിഹാദോ? ആ ലോഡ്ജിൽ യുവതികളുടെ കരച്ചിൽ പതിവോ?
കോഴിക്കോട്: കൂട്ടബലാത്സംഗം നടന്ന ചേവരമ്പലത്തെ ലോഡ്ജിൽ നിന്ന് മുൻപും യുവതികളുടെ കരച്ചിൽ കേട്ടവരുണ്ടെന്ന് നാട്ടുകാർ. നർകോട്ടിക്ക് ജിഹാദുമായി ബന്ധപ്പെട്ട് ഈ ബലാത്സംഗ കേസും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി. കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്‌നാസ് കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. പിന്നീടായിരുന്നു പീഡനം. മയക്കുമരുന്ന് നൽകിയാണ് പീഡനം നടന്നത്.
ഇതിനിടെയാണ് ചേവരമ്പലത്തെ ഈ ലോഡ്ജിനെതിരെ കോഴിക്കോട് കോർപറേഷൻ കൗൺസിലർ രംഗത്ത് വരുന്നത്. കോർപ്പറേഷനിലെ 16ാം വാർഡായ ചേവരമ്പലത്തെ കൗൺസിലർ സരിത പറയേരി ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. 'ലോഡ്ജിനെതിരെ നേരത്തെയും പരാതി നൽകിയിട്ടുണ്ട്. അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടവരുണ്ട്. സംഘർഷമുണ്ടായിട്ടുണ്ട്. പൊലീസ് ഒരുതവണ പരിശോധന നടത്തിയിരുന്നു,'-എന്നും കൗൺസിലർ പറഞ്ഞു.
കൂട്ടബലാത്സംഗത്തിന്റെ വാർത്ത കേരളത്തിനാകെ അപമാനമുണ്ടാക്കിയ സാഹചര്യത്തിലാണ് കൗൺസിലറുടെ പ്രതികരണം. പരാതി പ്രകാരം ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരിക്കുന്നത്. ശേഷം ആശുപത്രിയിലെത്തിയ യുവതി ഇക്കാര്യം ആശുപത്രി അധികൃതരോടും അവർ വിളിച്ചറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.
നടന്നത് ക്രൂര പീഡനമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ വ്യക്തമാക്കിയത്. സംഭവത്തിൽ അത്തോളി സ്വദേശിയും മുഖ്യപ്രതിയുമായ അജ്‌നാസും ഇയാളുടെ ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്. പിടിയിലായ രണ്ട് പേരെ ചേവരമ്പലത്ത് സംഭവം നടന്ന ഫ്‌ളാറ്റിലെത്തിച്ച് ഉടൻ തെളിവെടുത്തു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പിടിയിലാകാനുള്ള രണ്ട് പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അജ്നാസിനെ ടിക് ടാക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അയാൾ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി. ട്രെയിനിൽ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും ചേർന്ന് ഫഹദിന്റെ കാറിൽ ഫ്ളാറ്റിലെത്തിച്ചു. അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ച ശേഷം അടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തി. ഇവർ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി ബലാൽസംഗം ചെയ്യുകയും ബലാൽസംഗ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഇതോടെ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നുകളഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റന്റ്‌റ് കമ്മീഷണർ കെ.സുദർശന്റ നേതൃത്ത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്‌ഐ സുനിൽകുമാർ, എസ്‌ഐ ഷാൻ, എസ്‌ഐ അഭിജിത്, ഡെൻസാഫ് അഗങ്ങളായ എഎസ്ഐ വാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ