- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പുറംലോകത്തെ അറിയിച്ച ജയിലർക്കു സസ്‌പെൻഷൻ; റായ്പുരിലെ ഡെപ്യൂട്ടി ജയിലർ വെളിപ്പെടുത്തിയത് പെൺകുട്ടികളെ നഗ്നരാക്കി സ്തനങ്ങളിൽ ഷോക്കടിപ്പിക്കുന്നത് അടക്കമുള്ള ക്രൂരതകൾ; സർക്കാർ ജീവനക്കാരി ഫ്രീലാൻസ് മാധ്യമപ്രവർത്തകയാകേണ്ടെന്നു ഛത്തീസ്ഗഡ് പൊലീസ്
ബിലാസ്പുർ: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ആദിവാസി പെൺകുട്ടികളെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് അടക്കം ഇരയാക്കുന്നവിവരം പുറംലോകത്തെ അറിയിച്ച ചത്തീസ്ഗഡിലെ വനിതാ ജയിലർക്ക് സസ്‌പെൻഷൻ. റായ്പുർ സെൻട്രൽ ജയിലിലെ വനിതാ ഡെപ്യൂട്ടി ജയിലറായ വർഷ ഡോങ്ക്രെ(36)യെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 26ന് തന്റെ ഫേസ്‌ബുക് പേജിൽ നല്കിയ കുറിപ്പിലാണ് നിരപരാധികളായ ആദിവാസി പെൺകുട്ടികൾ നേരിടുന്ന പീഡനം വർഷ പുറംലോകത്തെ അറിയിച്ചത്. സംഭവത്തിൽ നാണംകെട്ട ചത്തീസ്ഗഡ് സർക്കാർ ഉദ്യോഗസ്ഥയ്‌ക്കെതിരേ അന്വേഷണം നടത്തി പ്രതികാരം തീർക്കുകയായിരുന്നു. കേന്ദ്ര സിവിൽ സർവീസ് ചട്ടം ലംഘിച്ചതടക്കമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ വർഷയ്‌ക്കെതിരേ തെളിഞ്ഞതായാണ് പൊലീസ് നല്കുന്ന വിശദീകരണം. ആദിവാസി പീഡനം വെളിച്ചത്തുകൊണ്ടു വന്ന സംഭവത്തിൽ, വർഷ സർക്കാർ ജീവനക്കാരിയാണെന്നും ഫ്രീലാൻസ് മാധ്യമപ്രവർത്തകയല്ലെന്നുമാണ് സംസ്ഥാന ഡിജിപി ഗദ്ദാരി നായക് പ്രതികരിച്ചത്. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് തങ്ങൾക്കാവശ്യമുള്ളതെല്ലാം പോസ്റ്
ബിലാസ്പുർ: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ആദിവാസി പെൺകുട്ടികളെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് അടക്കം ഇരയാക്കുന്നവിവരം പുറംലോകത്തെ അറിയിച്ച ചത്തീസ്ഗഡിലെ വനിതാ ജയിലർക്ക് സസ്‌പെൻഷൻ. റായ്പുർ സെൻട്രൽ ജയിലിലെ വനിതാ ഡെപ്യൂട്ടി ജയിലറായ വർഷ ഡോങ്ക്രെ(36)യെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ഏപ്രിൽ 26ന് തന്റെ ഫേസ്‌ബുക് പേജിൽ നല്കിയ കുറിപ്പിലാണ് നിരപരാധികളായ ആദിവാസി പെൺകുട്ടികൾ നേരിടുന്ന പീഡനം വർഷ പുറംലോകത്തെ അറിയിച്ചത്. സംഭവത്തിൽ നാണംകെട്ട ചത്തീസ്ഗഡ് സർക്കാർ ഉദ്യോഗസ്ഥയ്‌ക്കെതിരേ അന്വേഷണം നടത്തി പ്രതികാരം തീർക്കുകയായിരുന്നു. കേന്ദ്ര സിവിൽ സർവീസ് ചട്ടം ലംഘിച്ചതടക്കമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ വർഷയ്‌ക്കെതിരേ തെളിഞ്ഞതായാണ് പൊലീസ് നല്കുന്ന വിശദീകരണം.
ആദിവാസി പീഡനം വെളിച്ചത്തുകൊണ്ടു വന്ന സംഭവത്തിൽ, വർഷ സർക്കാർ ജീവനക്കാരിയാണെന്നും ഫ്രീലാൻസ് മാധ്യമപ്രവർത്തകയല്ലെന്നുമാണ് സംസ്ഥാന ഡിജിപി ഗദ്ദാരി നായക് പ്രതികരിച്ചത്. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് തങ്ങൾക്കാവശ്യമുള്ളതെല്ലാം പോസ്റ്റ് ചെയ്യാനുള്ള സ്ഥലമല്ല സോഷ്യൽ മീഡിയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്‌ഗഡിൽ ആദിവാസി പെൺകുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു വർഷയുടെ ഫേസ്‌ബുക് പോസ്റ്റ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. 14നും 16നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെ വിവസ്ത്രരാക്കി കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കാറുണ്ട്. എന്തിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്. ആ കുട്ടികൾക്ക് ചികിത്സ നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്-വർഷ ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി.
ബസ്തറിൽ ഇരു ഭാഗത്തുമായി പോരടിച്ച് മരിക്കുന്നത് നമ്മുടെ പൗരന്മാർ തന്നെയാണെന്ന് വർഷ പറഞ്ഞു. മുതലാളിത്ത വ്യവസ്ഥ ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് തന്നെ കുടിയിറക്കുന്നു. അവരുടെ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുന്നു. അവരുടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത് നക്‌സലിസം അവസാനിപ്പിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ആദിവാസികളുടെ ഭൂമിയും വനവും പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്.
ഇത് ആദിവാസികളുടെ ഭുമിയാണ്. ഇവിടം വിട്ട് അവർക്ക് മറ്റെങ്ങും പോകാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും നിയമ സംവിധാനങ്ങൾ വേട്ടയാടുന്നു. കള്ളക്കേസുകളിൽ കുടുക്കുന്നു-അവർ നീതി തേടി ആരെയാണ് സമീപിക്കുന്നത് വർഷ ചോദിച്ചു. സത്യം വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ജയിലിലേക്ക് അയക്കുകയാണെന്നും വർഷ കൂട്ടിച്ചേർത്തു. സുഖ്മയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർഷയുടെ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഹിന്ദിയിയിലിട്ട പോസ്റ്റ് വിവാദമായതോടെ വർഷ പിൻവലിച്ചിരുന്നു.