- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധോലോക രാജാവ് ഛോട്ടാ രാജൻ പിടിയിൽ; ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് ഇന്റർപോൾ പിടികൂടിയത് ഇന്നലെ; ഇന്ത്യക്കു കൈമാറുമെന്നു സൂചന
ബാലി: അധോലോക രാജാവ് ഛോട്ടാ രാജനെ (55) ഇന്റർപോൾ പിടികൂടി. ഇന്തോനേഷ്യയിലെ ബാലിയിലെ റിസോർട്ടിൽ നിന്ന് ഇന്നലെയാണ് രാജനെ പിടികൂടിയത്. 1995ലാണ് ഇന്റർപോൾ ഛോട്ടാ രാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാളെ ഇന്ത്യക്കു കൈമാറിയേക്കുമെന്നു സൂചനയുണ്ട്. ഓസ്‌ട്രേലിയയിൽ മറ്റൊരു പേരിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. ഓസ്‌ട്രേലിയൻ പൊലീസിന്റെ
ബാലി: അധോലോക രാജാവ് ഛോട്ടാ രാജനെ (55) ഇന്റർപോൾ പിടികൂടി. ഇന്തോനേഷ്യയിലെ ബാലിയിലെ റിസോർട്ടിൽ നിന്ന് ഇന്നലെയാണ് രാജനെ പിടികൂടിയത്. 1995ലാണ് ഇന്റർപോൾ ഛോട്ടാ രാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാളെ ഇന്ത്യക്കു കൈമാറിയേക്കുമെന്നു സൂചനയുണ്ട്.
ഓസ്‌ട്രേലിയയിൽ മറ്റൊരു പേരിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. ഓസ്‌ട്രേലിയൻ പൊലീസിന്റെ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റിലായത്.
ഇന്തോനേഷ്യൻ പൊലീസ് ഇന്നലെയാണ് ഛോട്ടാ രാജനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്ക് കൈമാറുന്നതുമായി സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണെന്ന് ബാലി പൊലീസ് അറിയിച്ചു. ഛോട്ടാ രാജൻ അറസ്റ്റിലായ വിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളികൾ ധാരാളമുള്ള ചെമ്പൂരിൽ കരിഞ്ചന്തക്ക് സിനിമാ ടിക്കറ്റ് വിറ്റിരുന്ന ഛോട്ടാ രാജൻ തൃശൂർ സ്വദേശി ബഡാ രാജനിലൂടെയാണ് അധോലോകത്തെത്തിയത്. ബഡാ രാജന്റെ മരണശേഷം അയാളുടെ സംഘത്തിനൊപ്പം ദാവൂദുമായി ചേർന്ന് രാജൻ അധോലോകത്തിലെ രാജാവായി വളരുകയായിരുന്നു. വൃക്കരോഗത്തെ തുടർന്ന് രാജൻ മരിച്ചുവെന്നും അത്യാസന്ന നിലയിലായിരുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. 1995 മുതൽ ഛോട്ടാരാജനെ ഇന്റർപോൾ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ഒളിവിലായിരുന്നു ഛോട്ടാ രാജൻ. ഛോട്ടാ രാജൻ പ്രതിയായ 20 കൊലക്കേസുകൾ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1995 മുതൽ ഇന്റർപോളിന്റെ പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം ദാവൂദ് ഇബ്രാഹിമുമായി ഇയാൾ പിരിഞ്ഞിരുന്നു. തുടർന്നാണു രാജൻ ഒളിവിൽ പോയത്.
ഡി കമ്പനി എന്ന പേരിൽ പ്രശസ്തമായ ദാവൂദിന്റെ സംഘത്തിലെ രണ്ടാമനായിരുന്നു രാജൻ. ഛോട്ടാ ഷക്കീലിന്റെ വളർച്ചയും ദാവൂദുമായുള്ള അടുപ്പവുമാണ് രാജന്റെ പിണക്കത്തിനു കാരണമെന്നാണു സൂചന. ദാവൂദിനെ കൊല്ലാതെ മരണത്തിനു കീഴടങ്ങില്ലെന്നു പ്രതിജ്ഞ ചെയ്തയാളാണ് രാജേന്ദ്ര സദാശിവ് നിഖൽജെ എന്ന ഛോട്ടാ രാജൻ.
ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുകളും ഇടപാടുകളെ സംബന്ധിച്ചുള്ള തർക്കങ്ങളും പതിവായിരുന്നു. ഛോട്ടാ രാജനെ വധിക്കാനുള്ള പദ്ധതികൾ ദാവൂദ് ഇബ്രാഹിം തയാറാക്കി വരികയായിരുന്നുവെന്ന് ഇന്റലിജൻസിനു നേരത്തെ റിപ്പോർട്ട് ലഭിച്ചിരുന്നു. ഒരിക്കൽ രാജനെ വധിക്കാൻ ദാവൂദിന്റെ ഭാഗത്തുനിന്നു ശക്തമായ നീക്കവും നടന്നിരുന്നു.