- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛോട്ടാ രാജൻ കസ്റ്റഡിയിലുള്ള ചിത്രങ്ങൾ പുറത്ത്; അധോലോക രാജാവിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത് 15 വർഷത്തിനു ശേഷം; ദാവൂദ് ഉൾപ്പെടെ ആരെയും പേടിയില്ലെന്നും ഛോട്ടാ രാജൻ
ജക്കാർത്ത: ദാവൂദ് ഇബ്രാഹിം ഉൾപ്പെടെ ആരെയും പേടിയില്ലെന്നു പിടിയിലായ അധോലോക നായകൻ ഛോട്ടാ രാജൻ. കസ്റ്റഡിയിലുള്ള ഛോട്ടാ രാജന്റെ ചിത്രങ്ങൾ പുറത്തുവന്നു. 15 കൊല്ലത്തിനിടെ ആദ്യമായാണ് ഛോട്ടാ രാജന്റെ ചിത്രങ്ങൾ പുറത്തുവരുന്നത്. ഇരുപതു വർഷത്തിലേറെയായി ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് ഛോട്ടാ രാജൻ. ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന
ജക്കാർത്ത: ദാവൂദ് ഇബ്രാഹിം ഉൾപ്പെടെ ആരെയും പേടിയില്ലെന്നു പിടിയിലായ അധോലോക നായകൻ ഛോട്ടാ രാജൻ. കസ്റ്റഡിയിലുള്ള ഛോട്ടാ രാജന്റെ ചിത്രങ്ങൾ പുറത്തുവന്നു. 15 കൊല്ലത്തിനിടെ ആദ്യമായാണ് ഛോട്ടാ രാജന്റെ ചിത്രങ്ങൾ പുറത്തുവരുന്നത്.
ഇരുപതു വർഷത്തിലേറെയായി ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് ഛോട്ടാ രാജൻ. ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കനത്ത സുരക്ഷയാണ് ഛോട്ടാ രാജന് ഒരുക്കിയിരിക്കുന്നതെന്ന് ഇന്തൊനീഷ്യൻ പൊലീസ് അറിയിച്ചു.
ആരോഗ്യ പരിശോധനയോട് ഛോട്ടാ രാജൻ സഹകരിച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതിനിടെയാണ് ദേശീയ മാദ്ധ്യമത്തിനോട് ദാവൂദ് ഉൾപ്പെടെ ആരെയും പേടിയില്ലെന്നു രാജൻ പറഞ്ഞത്.
വ്യാജ പാസ്‌പോർട്ടുമായാണ് ഛോട്ടാ രാജൻ ബാലി വിമാനത്താവളത്തിൽ എത്തിയത്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ മോഹൻകുമാറിന്റെ പേരിലായിരുന്നു പാസ്‌പോർട്ട്. ആൾമാറാട്ടം നടത്തി താമസിച്ചതിന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസും ഛോട്ടാ രാജനെ ചോദ്യം ചെയ്യും. ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുറ്റവാളിയെ പിടികൂടി 20 ദിവസത്തിനകം കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറണെമെന്നാണ് ഇന്തൊനീഷ്യയുടെ നയം. അതിനാൽ തന്നെ ഛോട്ടാ രാജനെ ചോദ്യം ചെയ്യില്ലെന്ന നിലപാടിലാണ് ഇന്തൊനേഷ്യൻ പൊലീസ്.
ഇന്റർപോളിന്റെ സഹായത്തോടെ കഴിഞ്ഞ ഞായറാഴ്ചയാണ് അധോലോക കുറ്റവാളി ഛോട്ടാ രാജനെ പിടികൂടിയത്. ഇന്ത്യയിലെത്തിച്ചാൽ പൊലീസ് കസ്റ്റഡിയിൽ പോലും ജീവന് ഭീഷണിയുണ്ടാകുമെന്നും അതിനാൽ സിംബാവ്‌വെയിലേക്ക് പോകാൻ അനുവദിക്കണമെന്നും ഛോട്ടാ രാജൻ പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.