ഷിക്കാഗോ: എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ അഞ്ചിനു നടക്കും. ഡസ്‌പെയിൻസിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിൽ വൈകുന്നേരം അഞ്ചു മുതലാണു പരിപാടികൾ.  ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പരിപാടികളിൽ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും.

ഷിക്കോഗോയിലെ 16 ദേവാലയങ്ങളിൽനിന്നുമായി തിരുപ്പിറവിയുടെ സന്തോഷം വിളിച്ചറിയിക്കുന്ന ക്രിസ്മസ് ഗാനങ്ങളും സ്‌കിറ്റുകളും നൃത്തങ്ങളും നടക്കും. ചടങ്ങിൽ എക്യുമെനിക്കൽ വോളിബോൾ, ബാസ്‌കറ്റ്‌ബോൾ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി റവ. ബിനോയി ജേക്കബ് ചെയർമാനായും ജോൺസൻ കണ്ണൂക്കാടൻ കൺവീനറായും ബെന്നി പരിമണം പ്രോഗ്രാം കൺവീനറായും വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. തിരുപ്പിറവിയുടെ സന്ദേശവും സ്‌നേഹവും ഉൾക്കൊള്ളാൻ ഏവരേയും എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ബിനോയ് പി. ജേക്കബ് 773 886 0479 FREE, ജോൺസൻ കണ്ണൂക്കാടൻ 847 477 0564 FREE, ബെന്നി പരിമണം 847 306 2856 FREE. -