- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങൾ 23ന്
ഷിക്കാഗോ: ലോകമെമ്പാടും ഉള്ള മലയാളികളുടെ മനസ്സിൽ സ്നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന ഓണനാളുകൾ ഇതാ കൈയെത്തും ദൂരത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ജന്മനാടിന്റെ ഊഷ്മളമായ ഓർമച്ചെപ്പാണ് . ഷിക്കാഗോയിലുള്ള മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാ ഘോഷങ്ങൾക്കു തിരശ്ശീല
ഷിക്കാഗോ: ലോകമെമ്പാടും ഉള്ള മലയാളികളുടെ മനസ്സിൽ സ്നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന ഓണനാളുകൾ ഇതാ കൈയെത്തും ദൂരത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ജന്മനാടിന്റെ ഊഷ്മളമായ ഓർമച്ചെപ്പാണ് . ഷിക്കാഗോയിലുള്ള മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാ ഘോഷങ്ങൾക്കു തിരശ്ശീല ഉയരുന്നു.
ഓഗസ്റ്റ് 23 ഞായറാഴ്ച ലിമോണ്ട് ഹിന്ദു ടെംപിളിൽ (Sama -Rathi Auditoriam) ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന വർണ്ണാഭമായ കലാപരിപാടികൾക്ക് മുന്നോടിയായി അവതരിപ്പിക്കപ്പെടുന്ന താലപ്പൊലി, ചെണ്ട മേളം പുലികളി തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ശോഭായാത്ര മാറ്റു കൂട്ടുന്നതായിരിക്കും.
തുടർന്ന് ഷിക്കാഗോയിലെ പ്രഗൽഭരായ കലാപ്രതിഭകൾ കാഴ്ചവയ്ക്കുന്ന തിരുവാതിര, മറ്റു നൃത്ത നൃത്യങ്ങൾ, വടക്കേ അമേരിക്കയിൽ ആദ്യമായി പാരമ്പര്യ രീതിയിൽ പഞ്ചവാദ്യം അവതരിപ്പിച്ചു കലാ പ്രേമികളുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ശ്രീ. അജികുമാർ ഭാസ്കരന്റെ നേതൃത്വത്തിലുള്ള കലാക്ഷേത്ര ടീമിന്റെ പഞ്ചവാദ്യം തുടങ്ങിയവ അരങ്ങേറും.
മുൻ വർഷങ്ങളിലേത് പോലെ പരമ്പരാഗത രീതിയിൽ കലാക്ഷേത്ര കുടുംബാംഗങ്ങൾ തയാറാക്കുന്ന സ്വാദിഷ്ടമായ ഓണസദ്യയോടെ ആഘോഷങ്ങൾ പര്യവസാനിക്കും.
കേരളത്തിലെ പ്രശസ്തമായ ക്ഷേത്ര കലകളെ പരിപാലിക്കുകയും, പരിപോഷിപ്പിക്കുന്നതിനുമായി ഷിക്കാഗോയിലുള്ള ഒരു കൂട്ടം കലാസ്നേഹികളാൽ സ്ഥാപിക്കപ്പെട്ട സൗഹൃദ കൂട്ടായ്മയാണ് ഷിക്കാഗോ കലാക്ഷേത്ര.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.chicagokalakshtera.com. email -chicagokalakshtera@gmail.com - Phone -(630) 917-34



