- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ കെസിഎസ് യുവജനോത്സവം ശ്രദ്ധേയമായി
ഷിക്കാഗോ: ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജനോത്സവം മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ഷിക്കാഗോ ക്നാനായ സമൂഹത്തിലെ കുരുന്നു പ്രതിഭകളുടെ കലാപ്രകടനത്തിന് ക്നാനായ കമ്മ്യൂണിറ്റി സെന്ററിലെ നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. ഷാനാ മഠത്തിൽ പ്രാർത്ഥനാഗീതം ആലപിച്ചു. ഫാ. ടോമി വട്ടുകുളം യുവജന
ഷിക്കാഗോ: ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജനോത്സവം മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
ഷിക്കാഗോ ക്നാനായ സമൂഹത്തിലെ കുരുന്നു പ്രതിഭകളുടെ കലാപ്രകടനത്തിന് ക്നാനായ കമ്മ്യൂണിറ്റി സെന്ററിലെ നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. ഷാനാ മഠത്തിൽ പ്രാർത്ഥനാഗീതം ആലപിച്ചു. ഫാ. ടോമി വട്ടുകുളം യുവജനോത്സവം ഉദ്ഘാടനം ചെയ്തു.
കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും, സെക്രട്ടറി ജീനോ കോതാലടിയിൽ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് വിവിധ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി. ഡെന്നി പുല്ലാപ്പള്ളിൽ പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയിരുന്നു. റോയി ചേലമലയിൽ, ജോസ് മണക്കാട്, സക്കറിയ ചേലയ്ക്കൽ, ഷിബു മുളയാനിക്കുന്നേൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ക്രിസ്റ്റീൻ ചേലക്കൽ കലാപ്രതിഭയായും ഹാനാ ചേലയ്ക്കൽ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. റ്റോബി കൈതക്കത്തൊട്ടിയിൽ, നീവ തോട്ടം, അലക്സ് റ്റോമി ചക്കാലയ്ക്കൽ എന്നിവരാണ് റൈസങ് സ്റ്റാർസ്.



