ഷിക്കാഗോ: അമേരിക്കയിലെ സൗത്ത്  ഏഷ്യൻ  കമ്മ്യൂണിറ്റിയിൽ ഏറ്റവും അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന  കായിക മാമാങ്കം സി.എം.എ  ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് 2015  നൈൽസിലുള്ള ഫെൽഡുമാൻ റിക്രിയേഷൻ സെന്ററിൽ (8800 W Kathy Ln, Niles, IL 60714)  വച്ച് രാവിലെ 8 മണി മുതൽ നടത്തപ്പെടുന്നു . മുന്നൂറിലധികം കായികതാരങ്ങൾ രണ്ടു പ്രായവിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്ന ആവേശഭരിതമായ മത്സരങ്ങൾ കാണുവാനായി എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായ് അസോസിയേഷൻ പ്രസിഡന്റ് ടോമി അമ്പേനാട്ട് അറിയിച്ചു .

മത്സരങ്ങളുടെ നടത്തിപ്പിനായി വിപുലമായ കമ്മറ്റീ പ്രവർത്തിച്ചു വരുന്നു. ജേക്കബ് മാത്യു പുറയംപള്ളിൽ (847.530 0108 ) ജനറൽ കോർഡിനേറ്റർ ആയും, ബിജി സി.മാണി (847 650 1398) , ജിതേഷ് ചുങ്കത്ത് (224 522 9157) എന്നിവർ സബ് കോർഡിനേറ്റർസും ആയും രോഹൻ മാത്യു പുറയംപള്ളിൽ   (847.454.4727) കെവിൻ കുഞ്ചെറിയ (847.924.4116)  റോഷൻ മുരിങ്ങോത്ത്  (224.436.4055)  ഷ്വാനി ഇഞ്ചനാട്ടിൽ (847.219.5023)  ആൽവിൻ റാത്തപ്പള്ളിൽ (847.890.3292) ഷെയിൻ നെടിയകാലായിൽ  (847.917.1068) എന്നിവർ യൂത്ത് ആൻഡ് ഓഫീഷ്യെറ്റിങ് കോർഡിനേറ്റർസ് ആയും പ്രവർത്തിക്കുന്നു .

മത്സരത്തിന്റെ എല്ലാ വിവരങ്ങൾക്കും യൂത്ത് ആൻഡ് ഓഫീഷ്യെറ്റിങ് കോർഡിനേറ്റർസുമായി  ബന്ധപെടുക .മത്സരത്തിന്റെ രെജിസ്‌ട്രേഷൻ  ജൂലൈ 16 ന് അവസാനിക്കും. രെജിസ്‌ട്രേഷൻ ഫോമുകളും നിയമാവലികളും chicagomalayaleeassociation.org ൽ ലഭ്യമാണ്.