- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വർണ്ണോജ്വലമായ ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്തുമസ്- പുതുവത്സരാഘോഷം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷവും, ടോമി അംബേനാട്ട് പ്രസിഡന്റായുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 5.30-ന് എലൈറ്റ് കേറ്ററിങ് ഒരുക്കിയ സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷവും, ടോമി അംബേനാട്ട് പ്രസിഡന്റായുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി ആഘോഷിച്ചു. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 5.30-ന് എലൈറ്റ് കേറ്ററിങ് ഒരുക്കിയ സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു. തുടർന്ന് പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വച്ച് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോസ് കണിയാലി ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ക്രിസ്തുമസ് -പുതുവത്സര സന്ദേശം നൽകി. ഫൊക്കാനാ റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ, ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവർ ആശംസകൾ അർപ്പിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജി. സി. മാണി ആയിരുന്നു പൊതുയോഗത്തിന്റെ മാസ്റ്റർ ഓഫ് സെറിമണി നിർവഹിച്ചത്. വൈസ് പ്രസിഡന്റ് ജെസി റിൻസി സ്വാഗതവും, ജോയിന്റ് സെക്രട്ടറി മോഹൻ സെബാസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു.

പൊതുയോഗത്തിനുശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഗായകസംഘം അവതരിപ്പിച്ച ക്രിസ്തുമസ് കരോളോടെ കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. ഷിക്കാഗോയിലെ പ്രസിദ്ധ ഡാൻസ് കോറിയോഗ്രാഫർ ജിനു വർഗീസ്, സൂര്യ (ഡാൻസ് അക്കാഡമി), ചിന്നു തോട്ടം (ശിങ്കാരി സ്‌കൂൾ ഓഫ് റിഥം), ജനകീ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കോറിയോഗ്രാഫി നിർവഹിച്ച ഡാൻസ് പരിപാടികൾ അങ്ങേയറ്റം നിലവാരം പുലർത്തി. ഷിക്കാഗോയിലെ പ്രസിദ്ധ ഗായകരുടെ സംഗീതവിരുന്നുകൾ കലാപരിപാടികൾക്ക് കൊഴുപ്പേകി. ജൂബി വള്ളിക്കളം, ഫിയോന മോഹൻ എന്നിവർ കലാപരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണി നിർവഹിച്ചു.
അസോസിയേഷന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഒന്നടങ്കം വിവിധ കമ്മിറ്റികളായി ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. നിലവാരമുള്ള കലാപരിപാടികൾ, ചിന്തോന്മുഖമായ ക്രിസ്തുമസ്- പുതുവത്സര സന്ദേശം, സമയാധിഷ്ഠിത രുചികരമായ സ്‌നേഹവിരുന്ന് എന്നിവയെല്ലാം ഒത്തുചേർന്നപ്പോൾ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവർഷത്തെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ വർണ്ണോജ്വലമായി മാറി. 




