- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷവും, പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ജനുവരി 3-ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 5 മണിക്ക് സ്‌നേഹവിരുന്നോടുകൂടി പരിപാടികൾക്ക് തുടക്കംക
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷവും, പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ജനുവരി 3-ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് 5 മണിക്ക് സ്‌നേഹവിരുന്നോടുകൂടി പരിപാടികൾക്ക് തുടക്കംകുറിക്കുന്നതാണ്. തുടർന്ന് പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ച് ഇന്ത്യാ പ്രസ് ക്ലബ് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോസ് കണിയാലി പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതാണ്.
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ വികാരി ജനറാളും, സീറോ മലബാർ കത്തീഡ്രൽ വികാരിയുമായ റവ.ഡോ. അഗസ്റ്റിൻ പലയ്ക്കാപ്പറമ്പിൽ ക്രിസ്തുമസ്- പുതുവത്സര സന്ദേശം നല്കുന്നതാണ്. തുടർന്ന് 2 മണിക്കൂർ നീണ്ടുനിൽക്കുന്ന വൈവിദ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5.30-ന് ഡിന്നറോടുകൂടി ആരംഭിക്കുന്ന ആഘോഷപരിപാടികൾക്ക് യാതൊരുവിധ പ്രവേശന ഫീസും ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രസിഡന്റ് അറിയിക്കുകയുണ്ടായി. പരിപാടികളുടെ വിജയത്തിനായി മുഴുവൻ ഭാരവാഹികളും സംയുക്തമായി വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ മലയാളികളേയും പ്രസ്തുത ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി അംബേനാട്ട് (630 9921 500, ബിജി സി. മാണി (847 650 1398), ജെസ്സി റിൻസി (773 322 2554), ജോസ് സൈമൺ മുണ്ടപ്ലാക്കൽ (630 607 2208), ഫിലിപ്പ് പുത്തൻപുരയ്ക്കൽ (773 405 5954).



