ഷിക്കാഗോ: മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ രണ്ടിനു (ശനി) നടക്കും. രാവിലെ എട്ടു മുതൽ ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളിലാണ് 'കലാമേള 2016' അരങ്ങേറുന്നതെന്ന് ഭാരവാഹികളായ ടോമി അംബേനാട്ടും ബിജി സി. മാണിയും രഞ്ചൻ ഏബ്രഹാമും അറിയിച്ചു.

ഇതിനോടകം 650-ഓളം കുട്ടികൾ വിവിധ മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തു. മത്സരങ്ങളുടെ വ്യക്തമായ ഷെഡ്യൂൾ രണ്ടു ദിവസത്തിനകം അസോസിയേഷന്റെ വെബ്‌സൈറ്റിൽ ംംം.രവശരമഴീാമഹമ്യമഹലലഅീൈരശമശേീി.ീൃഴ പ്രസിദ്ധീകരിക്കും. ഒരേസമയം നാലു വേദികളിലായി നടത്തപ്പെടുന്ന മത്സരങ്ങൾക്ക് കലാമേള കോ- ചെയർമാന്മാരായ ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എന്നിവരോടൊപ്പം മലയാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളും നേതൃത്വം നൽകും.

കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഈ കലാമാമാങ്കത്തിലേയ്ക്ക് പ്രവേശനം സൗജന്യമാണ്. ഈ മേളയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും കാണുന്നതിനും എല്ലാ മലയാളി സുഹൃത്തുക്കളേയും സംഘാടകർ സ്വാഗതം ചെയ്തു.