ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഒരു മാസമായി നടത്തിവന്ന മെമ്പർഷിപ്പ് കാമ്പയിൽ വൻ വിജയമാണെന്ന് പ്രസിഡന്റ് ടോമി അംബനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പ്രസ്താവിച്ചു. ഇരുനൂറോളം അംഗങ്ങൾ പുതിയതായി ചേർന്നത് അംഗസംഖ്യ 1500 കവിയുവാൻ ഇടയാക്കിയെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഷിക്കാഗോ മലയാളി സമൂഹത്തിന്റെ ചിരകാല സ്വപ്‌നമായിരുന്ന സ്വന്തം ഓഫീസ് യാഥാർത്ഥ്യമായതോടു കൂടി ധാരാളം അംഗങ്ങൾ കൂട്ടത്തോടെ ഷിക്കാഗോ മലയാളി അസോസിയേഷനിലേക്കു വരുന്നുണ്ടെന്നും ഷിക്കാഗോ മലയാളികളെല്ലാം ഒരൊറ്റ മലയാളി സംഘടനയുടെ കീഴിൽ അണിനിരത്തുക എന്ന സ്വപ്‌നം അതിവിദൂരമല്ല എന്ന സൂചനയാണ് ഇത് നൽകുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

മെമ്പർഷിപ്പ് കാമ്പയിൽ സമാപിച്ചുവെങ്കിലും ഷിക്കാഗോയിലും ഇല്ലിനോയിയുടെ മറ്റു ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് ഇനിയും സംഘടനയിൽ ചേരാം. ഓൺലൈനിൽ അപേക്ഷാഫോറം www.chicagomalayaleeassociation.org ലഭ്യമാണ്.