ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു അടിയന്തര ജനറൽബോഡി യോഗം 15-നു (ഞായർ) വൈകുന്നേരം അഞ്ചിനു മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ (2200 ട Elmhurst Rd, Mount Prospect, IL 60056) നടക്കും.

ഷിക്കാഗോ മലയാളി അസോസിയേഷനു സ്വന്തമായി ഒരു ഓഫീസ് വാങ്ങുന്ന കാര്യം സംബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ നിർദേശങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിനാണു യോഗം വിളിച്ചിരിക്കുന്നത്.

ഷിക്കാഗോ മലയാളി അസോസിയേഷൻ വർഷങ്ങളായി താലോലിച്ചുകൊണ്ട ിരിക്കുന്ന ഒരു സ്വപ്നം യാഥാർഥ്യമാക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനമെടുക്കാൻ ചേരുന്ന യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു ബോർഡ് അംഗങ്ങളോടൊപ്പം പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി. മാണിയും അഭ്യർത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.