- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാഹിത്യ വേദിയിൽ നോവൽ നിരൂപണവും ചർച്ചയും നടത്തി
ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ 184-മത് സമ്മേളനം വൈകുന്നേരം മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്റെ 'പ്രവാസം' എന്ന നോവലിന്റെ നിരൂപണവും ചർച്ചയുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പരിപാടി. ലാന പ്രസിഡന്റും എഴുത്തുകരനുമായ ഷാജൻ ആനിത്തോട്ടം മുകുന്ദന്റെ നോവലുകളെക്കുറിച്ച് പൊത
ഷിക്കാഗോ: ഷിക്കാഗോ സാഹിത്യവേദിയുടെ 184-മത് സമ്മേളനം വൈകുന്നേരം മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്റെ 'പ്രവാസം' എന്ന നോവലിന്റെ നിരൂപണവും ചർച്ചയുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പരിപാടി. ലാന പ്രസിഡന്റും എഴുത്തുകരനുമായ ഷാജൻ ആനിത്തോട്ടം മുകുന്ദന്റെ നോവലുകളെക്കുറിച്ച് പൊതുവായും 'പ്രവാസം' എന്ന പുസ്തകത്തെക്കുറിച്ച് പ്രത്യേകമായും നിരൂപണം ചെയ്ത് പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് പ്രസ്തുത നോവലിനെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്തു.
എല്ലാ പ്രവാസി മലയാളികളും വായിച്ചിരിക്കേണ്ട മികച്ചൊരു സർഗ്ഗസൃഷ്ടിയായി 'പ്രവാസം' എന്ന നോവലിനെ ഏവരും വിലയിരുത്തി. രാധാകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കോർഡിനേറ്റർ ജോൺ സി. ഇലക്കാട്ട് സ്വാഗതവും അനിലാൽ ശ്രീനിവാസൻ കൃതജ്ഞതയും അവതരിപ്പിച്ചു. ജോസ് ആൻഡ് ലിയ പുല്ലാപ്പള്ളിയായിരുന്നു ഈമാസത്തെ സ്‌പോൺസർ.



