ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ഈവർഷത്തെ കുടുംബ സംഗമം 'കുടുംബോത്സവം 2016' എന്ന പേരിൽ മാർച്ച് 12നു (ശനി) വൈകുന്നേരം ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഓഡിറ്റോറിയത്തിൽ നടക്കും.

സോഷ്യൽ ക്ലബ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് കൂടുവാനും ബന്ധങ്ങൾ ആഴപ്പെടുത്തുവാനും വേണ്ടിയുള്ള ഒരു വേദിയാണിത്. നിരവധി കലാപരിപാടികൾ ഉൾപ്പടെ കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമെന്യേ ആസ്വദിക്കാൻ സാധിക്കത്തക്കവിധത്തിൽ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഷിക്കാഗോയിൽ തികച്ചും നൂതനമായ ആശയങ്ങൾകൊണ്ടും പരിപാടികൾകൊണ്ടും ഇതിനകം ശ്രദ്ധയാകർഷിച്ചിരിക്കുന്ന സോഷ്യൽ ക്ലബിന്റെ മറ്റൊരു വേറിട്ട പരിപാടിയായിരിക്കും ഈ കുടുംബസംഗമമെന്ന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇടിക്കുഴി, പ്രദീപ് തോമസ്, കൺവീനർമാരായ അഭിലാഷ് നെല്ലാമറ്റം, സജി തേക്കുംകാട്ടിൽ, ലേഡീസ് കൺവീനർമരായ പ്രസന്ന ചക്കാലപ്പടവിൽ, വിനീത പെരുകലത്തിൽ, ജൂലി പുത്തേത്ത്, സിമി കിഴക്കേക്കുറ്റ്, റ്റോസ്മി കൈതക്കത്തൊട്ടിയിൽ, മഞ്ജു പടിഞ്ഞാറേൽ എന്നിവർ നേതൃത്വം നൽകും.