- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഈസ്റ്റർ ആഘോഷിച്ചു
ഷിക്കാഗോ: അമ്പതു ദിവസത്തെ നോമ്പിനും ഉപവാസത്തിനും സമാപനം കുറിച്ചുകൊണ്ട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ വിവിധ പരിപാടികളോടുകൂടി നടന്ന ഈസ്റ്റർ ആരാധനയ്ക്ക് ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ദാനിയേൽ ജോർജ് സഹകാർമികനായിരുന്നു. ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഓർത്തഡോക്‌സ് വിശ്വാസികളും ചേർന്ന് സെന്റ് ഡിമിട്രിയോസ് ഗ്രീക്ക് ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ നടത്തി നിരവധി വിശ്വാസികൾ സംഗബന്ധിച്ചത് ഒരു ചരിത്രാനുഭവമായി മാറി. മാർത്തമറിയം വനിതാ നോമ്പുകാലത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുക സമാജം ട്രസ്റ്റി റേയ്ച്ചൽ ജോസഫ്, സെക്രട്ടറി അലീന ഡാനിയേൽ എന്നിവർ ചേർന്നു മാർ യൗസേബിയോസിനു കൈമാറി. സമാജം റീജണൽ സെക്രട്ടറി റീന വർക്കി ചടങ്ങിൽ സംബന്ധിച്ചു. മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ നടന്ന സ്‌നേഹവിരുന്നോടുകൂടി ആഘോഷങ
ഷിക്കാഗോ: അമ്പതു ദിവസത്തെ നോമ്പിനും ഉപവാസത്തിനും സമാപനം കുറിച്ചുകൊണ്ട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു.
രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ വിവിധ പരിപാടികളോടുകൂടി നടന്ന ഈസ്റ്റർ ആരാധനയ്ക്ക് ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ദാനിയേൽ ജോർജ് സഹകാർമികനായിരുന്നു.
ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഓർത്തഡോക്‌സ് വിശ്വാസികളും ചേർന്ന് സെന്റ് ഡിമിട്രിയോസ് ഗ്രീക്ക് ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ നടത്തി നിരവധി വിശ്വാസികൾ സംഗബന്ധിച്ചത് ഒരു ചരിത്രാനുഭവമായി മാറി.
മാർത്തമറിയം വനിതാ നോമ്പുകാലത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുക സമാജം ട്രസ്റ്റി റേയ്ച്ചൽ ജോസഫ്, സെക്രട്ടറി അലീന ഡാനിയേൽ എന്നിവർ ചേർന്നു മാർ യൗസേബിയോസിനു കൈമാറി. സമാജം റീജണൽ സെക്രട്ടറി റീന വർക്കി ചടങ്ങിൽ സംബന്ധിച്ചു.
മാർ മക്കാറിയോസ് മെമോറിയൽ ഹാളിൽ നടന്ന സ്‌നേഹവിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിച്ചു. ജോൺ പി. ജോൺ, റീന വർക്കി, ഷിബു മാത്യൂസ്, റേയ്ച്ചൽ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.



