- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവക പുനരുദ്ധാരണ റാഫിൾ നറുക്കെടുപ്പ് നടത്തി
ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. റാഫിൾ നറുക്കെടുപ്പിൽ നോർത്ത്‌ലെയക് സിറ്റി ആൾഡർമാൻ പൊലീസ് സെർജന്റ് സന്നിഹിതരായിരുന്നു. നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ ഷിക്കാ
ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. റാഫിൾ നറുക്കെടുപ്പിൽ നോർത്ത്‌ലെയക് സിറ്റി ആൾഡർമാൻ പൊലീസ് സെർജന്റ് സന്നിഹിതരായിരുന്നു. നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ ഷിക്കാഗോയിലെ പ്രമുഖ ടാക്‌സ് കൺസൽട്ടന്റായ കുര്യൻ തോട്ടിച്ചിറയുടെ നേതൃത്വത്തിലും ഡോ: ജെറി ആൻഡ്രൂസ്, രാജേഷ് ചാക്കോ, ജെസി സ്‌കറിയ, സ്‌റ്റേസി സ്‌കറിയ എന്നിവരുടെ സഹകരണത്തിലുമാണ് നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനം 2014 മേഴ്‌സിഡസ് സി-300 കാറിന്റെ നറുക്കെടുപ്പ് നടത്തിയത് പൊലീസ് സെർജൻ ക്രിസ് മൊവിൻസ്‌കിയാണ്. നറുക്കെടുപ്പിന്റെ വിശദാംശങ്ങളും നടപടിക്രമങ്ങളും ഫണ്ട് റെയ്‌സിങ് കമ്മറ്റി ചെയർമാൻ ഫിലിപ്പ് സ്‌കറിയ അവതരിപ്പിച്ചു. ഒന്നാം സമ്മാനത്തിനു അർഹനായത് ഇടവകാംഗമായ ജോസഫ് മാത്യുവാണ്. തുടർന്നു 5 പ്രോത്‌സാഹന സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പ് ഇടവകയിലെ സീനിയർ മെംബർമാരായ ടി.ജെ. വർഗീസ് , സ്‌കറിയ കുര്യാക്കോസ്, ചാക്കോ തോമസ്, കുഞ്ഞുകുഞ്ഞു ജോൺ, അച്ചാമ്മ സ്‌കറിയ എന്നിവർ നിർവ്വഹിച്ചു. ഇടവാംഗങ്ങളായ ടി.ജെ. വർഗീസ്, ഗ്രെഗ് ഹെക് ഫൊർട്, ഡോ. ജോസ് വർഗീസ്, ജോർജ് വിത്സൺ , ഫിലഡെൽഫിയ സെന്റ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവക മെംബർ . തോമ്മസ് പത്തേരിച്ചിറ എന്നിവർക്കാണ് പ്രോത്‌സാഹന സമ്മാനമായ ഐപാഡ് ലഭിച്ചത്. വിജയികൾക്ക് ആൾഡർമാൻ മാർക് വെർബ് സമ്മാനം കൈമാറി.

ഈ സംരഭം ഒരു വൻ വിജയമാക്കുന്നതിനു വേണ്ടി അകമഴിഞ്ഞ് സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയിൽ അർപ്പിച്ച് പ്രാർത്ഥിക്കുന്നുവെന്നും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം നന്ദി അർപ്പിക്കുന്നുവെന്നും വികാരി തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്‌കോപ്പ അറിയിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ജോർജ് കുര്യാക്കോസിനെ പ്രത്യേകം ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി ജയ്‌സൺ ജോൺ സ്വാഗതവും ട്രസ്റ്റി റോയ് മാത്യു നന്ദിയും അറിയിച്ചു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.



