- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിശ്വാസനഷ്ടം കുടുംബ ബന്ധങ്ങൾ ശിഥിലമാക്കും: മാർ ലോറൻസ് മുക്കുഴി
ഷിക്കാഗോ: സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ നാല് സുപ്രധാന വെല്ലുവിളികൾ നേരിടുന്നുവെന്ന് ഷിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ ലോറൻസ് മുക്കുഴി പ്രസ്താവിച്ചു. വിശ്വാസനഷ്ടത്തിലേക്ക് എത്തിക്കുന്ന മൂല്യച്യുതി, അമിതമായ സ്വാർത്ഥ-വ്യക്തിഗത താത്പര്യങ്ങൾ, പരസ്പര ബന്ധങ്ങളിൽ നഷ്ടംവന്ന ഊഷ്മ
ഷിക്കാഗോ: സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ നാല് സുപ്രധാന വെല്ലുവിളികൾ നേരിടുന്നുവെന്ന് ഷിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ ലോറൻസ് മുക്കുഴി പ്രസ്താവിച്ചു.
വിശ്വാസനഷ്ടത്തിലേക്ക് എത്തിക്കുന്ന മൂല്യച്യുതി, അമിതമായ സ്വാർത്ഥ-വ്യക്തിഗത താത്പര്യങ്ങൾ, പരസ്പര ബന്ധങ്ങളിൽ നഷ്ടംവന്ന ഊഷ്മളതയും വിശ്വാസ്യതയും, പങ്കുവെയ്ക്കാൻ സമയമില്ലായ്മ എന്നിവയാണ് ഇന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ. ഇവയെ ഫലപ്രദമായി പ്രതിരോധിക്കുവാനും, യാഥാർത്ഥ്യബോധത്തോടെ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കാനും കുടുംബങ്ങൾക്കു സാധിക്കണം. മൂല്യങ്ങൾ, പ്രത്യേകിച്ച് കുടുംബമൂല്യങ്ങളായ ഐക്യം, വിശ്വസ്തത, സമർപ്പിത സ്‌നേഹം ഇവ കുടുംബങ്ങളിൽ വളരുന്നതിനു പരസ്പര ആദരവിന്റെ ഒരു സ്‌നേഹസംസ്‌കാരം ബോധപൂർവ്വം വളർത്തണം. ഓരോരുത്തരും സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുക എന്ന സ്വാർത്ഥ നയം ഉപേക്ഷിക്കുകയും കുടുംബത്തെ ഒന്നായി കണ്ട് പ്രാർത്ഥനയുടേയും ത്യാഗത്തിന്റേയും വഴികൾ സ്വീകരിക്കുകയും ചെയ്യണമെന്നും മാർ മുക്കുഴി ആവശ്യപ്പെട്ടു.

എഴുപതോളം പ്രതിനിധികൾ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൗൺസിൽ മീറ്റിംഗിൽ പങ്കെടുത്തു. ഗാർഹിക സഭയായ കുടുംബങ്ങളുടെ പുരോഗതിയാണ് സഭയുടെ വളർച്ച എന്ന് അധ്യക്ഷ പ്രസംഗത്തിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. സഭയുടെ പുരോഗതി, വിശ്വാസ പുരോഗതിയാണ്, വിശ്വാസ പുരോഗതിക്കു തടസ്സമായ ഭൗതീകചിന്തകളെ അതിജീവിക്കുന്നതിനു അത്മായ പങ്കാളിത്തം സുപ്രധാനമാണെന്ന് മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു. പ്രായോഗികവും സുപ്രധാനവുമായ പൊതു ചർച്ചകളിൽ വിവിധ അംഗങ്ങൾ അവരുടെ നിർദേശങ്ങൾ വച്ചു. പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായി കത്തീഡ്രൽ ഇടവകാംഗമായ ആൻഡ്രൂസ് തോമസിനെ രൂപതാധ്യക്ഷൻ നിയോഗിച്ചു.
കുടുംബപ്രേക്ഷിതത്വത്തിന്റെ വിവിധ തലങ്ങൾ റവ.ഫാ. പോൾ ചാലിശേരിയും, തോമസ് പുളിക്കനും അവതരിപ്പിച്ചു. വികാരി ജനറാൾമാരായ റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫാ. തോമസ് മുളവനാൽ, ചാൻസിലർ റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫിനാൻസ് ഓഫീസർ ഫാ. പോൾ ചാലിശേരി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.




