ഷിക്കാഗോ: ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇല്ലിനോയിസ് അടക്കമുള്ള ഒമ്പതു സ്റ്റേറ്റുകളിലുള്ള വിവിധ ഇന്ത്യൻ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് വില്ലാ പാർക്കിലുള്ള ഒടിയം എക്‌സ്‌പോ സെന്ററിൽ വച്ച്  21-ന് 10 മണിക്ക് യോഗാ ക്ലാസുകളും വിവിധ എക്‌സിബിഷനുകളും സംഘടിപ്പിക്കുന്നു. ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ആസിഫ് സെയ്ദ് വിവിധ ഇന്ത്യൻ സംഘടനകളുടെ യോഗം ഷിക്കാഗോ കോൺസുലേറ്റിൽ വച്ച് വിളിച്ചുകൂട്ടുകയും എല്ലാ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഗോപിയോയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ഷിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സണ്ണി വള്ളിക്കളം, ഫിലിപ്പ് ലൂക്കോസ് എന്നിവർ സംബന്ധിച്ചു. ഏകദേശം മൂവായിരം ആളുകളെയാണ് സംഘാടകർ ഈ സമ്മേളനത്തിലേക്ക് പ്രതീക്ഷിക്കുന്നത്.  രാവിലെ 10 മണിക്ക് തുടങ്ങുന്ന സമ്മേളനം വൈകുന്നേരം 5 മണിക്ക് അവസാനിക്കും.


ഇന്ത്യാ ഗവൺമെന്റ് യോഗ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈസമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച് എഫ്.ഐ.എ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ അസോസയേഷൻ പ്രതിനിധികൾ ആലോചനാ യോഗത്തിൽ സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.iydchicago.org ,  www.facebook.com/indianchicago