ഷിക്കാഗോ: അരുവിക്കര ഇലക്ഷൻ ഫലത്തിന്റെ അവലോകനത്തിന് നൈൽസിലുള്ള അഹോറ ഇന്ത്യൻ റെസ്റ്റോറന്റിൽ കൂടിയ ഷിക്കാഗോ ഐ.എൻഒസി കേരളാ ചാപ്റ്ററിന്റെ കമ്മിറ്റിയോഗം ശബരീനാഥന്റേയും യു.ഡി.എഫിന്റേയും തിളക്കമാർന്ന വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടക്കുന്ന ഐ.എൻഒസി കേരളാ ചാപ്റ്ററിന്റെ നാഷണൽ കൺവൻഷനിൽ ശബരീനാഥനെ ക്ഷണിക്കുമെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസും, നാഷണൽ ജനറൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്തും അറിയിച്ചു.

ശബരീനാഥന്റെ ഈ വിജയം യു.ഡി.എഫ് പ്രവർത്തകരുടെ അടുക്കും ചിട്ടയും ആത്മാർത്ഥതയും നിറഞ്ഞ പ്രവർത്തനം മൂലമാണ് ഉണ്ടായതെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ഐ.എൻഒസി കേരളാ ഷിക്കാഗോ ചാപ്റ്റർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി സിനു പാലയ്ക്കത്തടം, റീജിയണൽ വൈസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, ട്രഷറർ ഡൊമിനിക് തെക്കേത്തലയ്ക്കൽ, നാഷണൽ സെക്രട്ടറി അനുപം തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാളിയേക്കൽ, മനു, വിശാഖ് ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനവും, നേതൃപാടവവും, കേരളത്തിൽ ചെയ്ത വികസനങ്ങളുമാണ് ഈ വിജയത്തിനു പിന്നിലെന്ന് യോഗം വിലയിരുത്തി.