- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ് വേയിലെ ചിക്കൻ എന്തുകൊണ്ട് വാങ്ങി കഴിച്ച് കൂടാ..? ഒരു ഷിഫ്റ്റ് മാനേജരുടെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലണ്ടൻ: വിലക്കുറവിൽ സബ്മറൈൻ സാൻഡ് വിച്ചുകളും മറ്റും ലഭിക്കുന്നതിനാൽ യുകെയിലെ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് സബ്വേയിൽ നിന്നും അവ വാങ്ങിക്കഴിക്കാൻ മിക്കവർക്കും നല്ല ആവേശമാണ്. എന്നാൽ ഇവിടുത്തെ ചിക്കൻ വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ലെന്നാണ് ഇവിടെയുള്ള ഒരു ഷിഫ്റ്റ് മാനേജർ വെളിപ്പെടുത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഈ ജീവനക്കാരൻ പുറത്ത് വിട്ട ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് പരമാവധി പ്രചാരണം നൽകി വരുന്നുണ്ട്. ഈ ഫാസ്റ്റ്ഫുഡ് ചക്രവർത്തിയുടെ വ്യാപാരത്തിലെ അറിയാക്കഥകളാണ് ഇതിലൂടെ ചുരുളഴിഞ്ഞിരിക്കുന്നത്. കമ്പനിയുടെ ചിക്കൻ സാൻഡ് വിച്ച് എങ്ങനെയാണ് വിലകുറച്ച് വിൽക്കാൻ സാധിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളും ഇതിലൂടെ വെളിച്ചത്ത് വന്നിരിക്കുകയാണ്. ഇവിടേക്ക് ചിക്കൻ കൊണ്ടു വരുന്ന രീതി മുതൽ അത് തയ്യാറാക്കുന്ന രീതി വരെ ഇതിന്റ വൃത്തിഹീനമായ രീതികളെല്ലാം യുകെ ഫ്രാഞ്ചൈസി സ്റ്റോറിലെ ഈ ഷിഫ്റ്റ് മാനേജർ റെഡിറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.സബ് വേയുമായി ബന്ധപ്പെട്ട
ലണ്ടൻ: വിലക്കുറവിൽ സബ്മറൈൻ സാൻഡ് വിച്ചുകളും മറ്റും ലഭിക്കുന്നതിനാൽ യുകെയിലെ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് സബ്വേയിൽ നിന്നും അവ വാങ്ങിക്കഴിക്കാൻ മിക്കവർക്കും നല്ല ആവേശമാണ്. എന്നാൽ ഇവിടുത്തെ ചിക്കൻ വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ലെന്നാണ് ഇവിടെയുള്ള ഒരു ഷിഫ്റ്റ് മാനേജർ വെളിപ്പെടുത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഈ ജീവനക്കാരൻ പുറത്ത് വിട്ട ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് പരമാവധി പ്രചാരണം നൽകി വരുന്നുണ്ട്. ഈ ഫാസ്റ്റ്ഫുഡ് ചക്രവർത്തിയുടെ വ്യാപാരത്തിലെ അറിയാക്കഥകളാണ് ഇതിലൂടെ ചുരുളഴിഞ്ഞിരിക്കുന്നത്. കമ്പനിയുടെ ചിക്കൻ സാൻഡ് വിച്ച് എങ്ങനെയാണ് വിലകുറച്ച് വിൽക്കാൻ സാധിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളും ഇതിലൂടെ വെളിച്ചത്ത് വന്നിരിക്കുകയാണ്.
ഇവിടേക്ക് ചിക്കൻ കൊണ്ടു വരുന്ന രീതി മുതൽ അത് തയ്യാറാക്കുന്ന രീതി വരെ ഇതിന്റ വൃത്തിഹീനമായ രീതികളെല്ലാം യുകെ ഫ്രാഞ്ചൈസി സ്റ്റോറിലെ ഈ ഷിഫ്റ്റ് മാനേജർ റെഡിറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.സബ് വേയുമായി ബന്ധപ്പെട്ട എന്ത് രഹസ്യങ്ങളും തന്നോട് ചോദിച്ച് കൊള്ളാനും താൻ അവയെല്ലാം വെളിപ്പെടുത്താമെന്നും ഇദ്ദേഹം ഉറപ്പ് നൽകുന്നുമുണ്ട്. എംപ്ലോയറുടെ അറിവോടെയും സമ്മതത്തോടെയുല്ല ഇത് പുറത്ത് വിടുന്നതെന്നും അയാൾ പറയുന്നു. ഏത് ഐറ്റമാണ് കഴിക്കാതെ ഒഴിവാക്കേണ്ടതെന്ന് ഒരു യൂസർ ചോദിക്കുന്നുണ്ട്. ചിപോടിൽ ചിക്കൻ കഴിക്കരുതെന്നാണ് സബ്വേവർക്കർയുകെ എന്ന പേരിലുള്ള അക്കൗണ്ട് ഇതിന് ഉത്തരമേകിയിരിക്കുന്നത്. ഇതിന് പുറമെ കമ്പനിയുടെ ടെറിയാകി ചിക്കനും കഴിക്കരുതെന്ന് നിർദ്ദേശമുണ്ട്.
സാധാരണ ചിക്കന് രണ്ട് ദിവസത്തെ ഷെൽഫ് ലൈഫേ അനുവദീനയമായിട്ടുള്ളുവെന്നും എന്നാൽ ഈ രണ്ട് ഐറ്റങ്ങളും സബ് വേ നാല് ദിവസം വരെ വിൽക്കാറുണ്ടെന്നും വർക്കർ വെളിപ്പെടുത്തുന്നു. ബാഗിൽ നിന്നെടുക്കുമ്പോൾ സബ് വേയിലെ ആവശ്യത്തിന് കൊണ്ടു വരാറുള്ള ചിക്കനിൽ നിന്നും ദുർഗന്ധമുണ്ടാകാറുണ്ടെന്നും ഈ വർക്കർ വെളിപ്പെടുത്തുന്നു.ഇത്തരത്തിൽ ഇത് ഒരു ദിവസത്തോളം ട്രെയിലിരുന്നാൽ ദുർഗന്ധം വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മീറ്റ്ബാൾ മരിനാര, ചിപോട്ടിൽ ചിക്കൻ, ടിക്ക ചിക്കൻ, സ്പൈസി ഇറ്റാലിയൻ, ബിഎംടി എന്നീ ഐറ്റങ്ങൾ സ്ബ് വേയിൽ നിന്നും വാങ്ങാൻ പറ്റിയവയാണെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി സബ് വേ വർക്കർ നിർദ്ദേശിക്കുന്നു.
സബ് വേയിൽ രാത്രി 7 മണി മുതൽ 9 മണി വരെയുള്ള സമയത്തിനുള്ളിൽ സാൻഡ് വിച്ചുകൾക്ക് 20ശതമാനം വിലക്കുറവുണ്ടെന്ന അധികമാർക്കും അറിയാത്ത കാര്യവും ഇദ്ദേഹം പുറത്ത് വിടുന്നുണ്ട്. ഒരു ഫൂട്ട്ലോംഗ് സാൻഡ് വിച്ചിന് യഥാർത്ഥത്തിൽ 12 ഇഞ്ച് നീളം മതിയെന്നും എന്നാൽ സബ് വേയിൽ നിന്നും ലഭിക്കുന്നവയ്ക്ക് 12.1 ഇഞ്ച് നീളമുണ്ടെന്നും ഇത് മാതൃകാപരമാണ്. ഇതിലൂടെ നിങ്ങൾ ചെലവാക്കുന്ന പണത്തിന് പരമാവധി അളവിലുള്ള സാൻഡ് വിച്ച് ലഭിക്കുന്നുവെന്നും വർക്കർ പറയുന്നു.സബ് വേയിൽ നിന്നും ലഭിക്കുന്ന ചിക്കന്റെ അതേ രുചിയിലുള്ളവ വീട്ടിൽ തയ്യാറാക്കാനുള്ള ടിപ്സുകളും ഇദ്ദേഹം പുറത്ത് വിടുന്നുണ്ട്.