- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിക്കെതിരെ ഉയർന്നതുപോലെ കേരളത്തിൽ ഇനിയൊരിക്കലും കോഴിക്കോഴ വിവാദം ഉയരില്ല; കോഴി നികുതി ഇല്ലാതെ ജിഎസ്ടി വരുന്നതോടെ കോഴി കള്ളക്കടത്തും നിലയ്ക്കും; സംസ്ഥാനത്തിന് 110 കോടിയോളം രൂപയുടെ നികുതി നഷ്ടം; ചിക്കൻവില കുറയുമെന്നും സൂചനകൾ
തിരുവനന്തപുരം: മുൻ ധനമന്ത്രി കെഎം മാണിക്കെതിരെ ബാർകോഴയ്ക്കു പിന്നാലെ ഉയർന്ന മറ്റൊരു ശക്തമായ ആരോപണമായിരുന്നു കോഴിക്കോഴ. നികുതി പിരിവിനെതിരെ മാണി കോഴ വാങ്ങി സ്‌റ്റേ അനുവദിച്ചുവെന്ന കേസാണ് കഴിഞ്ഞവർഷം വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇനിയങ്ങോട്ട് കേരളത്തിലെ ഒരു ധനമന്ത്രിക്കും അത്തരമൊരു ആരോപണം നേരിടേണ്ടിവരില്ല. കാരണം ചരക്കു സേവന നികുതി (ജി.എസ്.ടി.) വരുന്നതോടെ കോഴിനികുതി എന്നന്നേക്കുമായി ഇല്ലാതാവുകയാണ്. ഇതോടെ കോഴിവില കേരളത്തിൽ ഗണ്യമായി കുറയുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. അതേസമയം കേരളത്തിന് വർഷാവർഷം കോഴിനികുതി ഇനത്തിൽ ലഭിക്കുന്ന തുകയിൽ 110 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാവുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് കോഴിക്ക് നികുതിയുള്ളത്. ചരക്കുസേവന നികുതിപ്രകാരം രാജ്യത്ത് ഏകീകൃതമായ ഒരു നികുതിസംവിധാനം വരുന്നതോടെയാണ് കോഴിക്കുമേലുള്ള നികുതി ഒഴിവാകുന്നത്. 14.5 ശതമാനമാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുമ്പോൾ നികുതി നൽകേണ്ടത്. കോഴിക്കുഞ്ഞുങ്ങൾക്കും ഇതേനികുതി നൽകണം. ദിവസം 30 ലക്
തിരുവനന്തപുരം: മുൻ ധനമന്ത്രി കെഎം മാണിക്കെതിരെ ബാർകോഴയ്ക്കു പിന്നാലെ ഉയർന്ന മറ്റൊരു ശക്തമായ ആരോപണമായിരുന്നു കോഴിക്കോഴ. നികുതി പിരിവിനെതിരെ മാണി കോഴ വാങ്ങി സ്‌റ്റേ അനുവദിച്ചുവെന്ന കേസാണ് കഴിഞ്ഞവർഷം വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇനിയങ്ങോട്ട് കേരളത്തിലെ ഒരു ധനമന്ത്രിക്കും അത്തരമൊരു ആരോപണം നേരിടേണ്ടിവരില്ല. കാരണം ചരക്കു സേവന നികുതി (ജി.എസ്.ടി.) വരുന്നതോടെ കോഴിനികുതി എന്നന്നേക്കുമായി ഇല്ലാതാവുകയാണ്.
ഇതോടെ കോഴിവില കേരളത്തിൽ ഗണ്യമായി കുറയുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. അതേസമയം കേരളത്തിന് വർഷാവർഷം കോഴിനികുതി ഇനത്തിൽ ലഭിക്കുന്ന തുകയിൽ 110 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാവുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് കോഴിക്ക് നികുതിയുള്ളത്. ചരക്കുസേവന നികുതിപ്രകാരം രാജ്യത്ത് ഏകീകൃതമായ ഒരു നികുതിസംവിധാനം വരുന്നതോടെയാണ് കോഴിക്കുമേലുള്ള നികുതി ഒഴിവാകുന്നത്.
14.5 ശതമാനമാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി കൊണ്ടുവരുമ്പോൾ നികുതി നൽകേണ്ടത്. കോഴിക്കുഞ്ഞുങ്ങൾക്കും ഇതേനികുതി നൽകണം. ദിവസം 30 ലക്ഷത്തോളമാണ് കോഴിക്ക് നികുതിയായി കിട്ടുന്നത്. ചരക്കുസേവന നികുതിപ്രകാരം കേരളത്തിന് നഷ്ടമാകുന്ന വരുമാനത്തിനു പകരം കേന്ദ്രവിഹിതമുണ്ട്. എന്നാൽ, കോഴിക്ക് ഇന്ത്യയിൽ ഒരിടത്തും നികുതിയില്ലാതെ ആവുന്നതോടെ അത്തരമൊരു വരുമാനം നിലയ്ക്കും. നികുതി ഒഴിവാകുന്നതോടെ ഉപഭോക്താവിനും ഇതിന്റെ പ്രയോജനം കിട്ടും.
കോഴിക്ക് തറവില കിലോഗ്രാമിന് 100 രൂപ നിശ്ചയിച്ചാണ് നികുതി ഈടാക്കുന്നത്. പലപ്പോഴും തമിഴ്‌നാട്ടിൽനിന്ന് കിലോഗ്രാമിന് 70 രൂപയ്ക്കും 80 രൂപയ്ക്കും കിട്ടുന്ന കോഴിക്ക് പക്ഷേ, കേരളത്തിലെത്തുമ്പോൾ 100 രൂപ കിലോഗ്രാമിന് കണക്കാക്കി ഇതിന് 14.5 ശതമാനമാണ് നികുതി നൽകേണ്ടത്. അതായത് നികുതിവെട്ടിച്ച് കടത്തിയാൽ ഒരുകിലോഗ്രാമിനുതന്നെ 14 രൂപയോളം ലാഭം കിട്ടും. ഇതാണിപ്പോൾ കോഴിമാഫിയ വൻതോതിൽ നികുതിവെട്ടിച്ച് കോഴികടത്താൻ കാരണം. ചരക്കുസേവനനികുതി പ്രാബല്യത്തിൽവരുന്ന ജൂലായ് ഒന്നോടെ കോഴിക്കള്ളക്കടത്തും നിലയ്ക്കും.
2012ലാണ് നികുതി 14.5 ശതമാനമായത്. അതിനുമുൻപ് എട്ടുശതമാനമായിരുന്നു. നികുതിവർധനയോടെ കേരളത്തിലേക്കുള്ള കോഴിവരവ് വൻതോതിൽ കുറഞ്ഞു. ഇതിനുശേഷം കോഴിക്കുഞ്ഞുങ്ങളെ കേരളത്തിലെത്തിച്ച് ഫാമുകളിൽ വളർത്തിവലുതാക്കി വിൽപ്പന നടത്തുന്ന രീതിയും കൂടി. ഇതോടെ, തമിഴ്‌നാട്ടിൽ പല ഫാമുകളും പൂട്ടിത്തുടങ്ങി.
ജി.എസ്.ടി.യിൽ കോഴിനികുതി ഒഴിവാകുന്നതോടെ തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കോഴിവരവ് കൂടും. തിരുപ്പൂർ, നാമക്കൽ, പല്ലടം, പൊള്ളാച്ചി, ഉദുമൽപേട്ട തുടങ്ങിയഭാഗങ്ങളിൽ മുൻപ് പ്രവർത്തനം നിലച്ചുപോയ കോഴിഫാമുകൾ പുനരാരംഭിക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കശാപ്പിനായുള്ള കന്നുകാലിവില്പനയ്ക്ക് നിയന്ത്രണം വരുന്നതോടെ കോഴിയിറച്ചിവില്പന കൂടുമെന്നും വ്യാപാരികൾ കണക്കുകൂട്ടുന്നു.
ഭക്ഷ്യവസ്തുവെന്നനിലയിൽ കോഴിക്കുമേലുള്ള നികുതി പിൻവലിക്കുന്നത് കേരളം നേരത്തേതന്നെ ആലോചിച്ചിരുന്നു. എന്നാൽ, അഴിമതിയാരോപണ സാധ്യത കണ്ട് ധനമന്ത്രിമാർ അതിന് മുതിർന്നില്ല. നികുതി ഒഴിവാകുന്നത് വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയ്ക്കും.