- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കിട്ടാതായപ്പോൾ അയൽക്കാരന്റെ പൂവൻ കോഴിയെ തീറ്റ നല്കി വശത്താക്കി; പപ്പും പൂടയും പറിച്ച് മസാലയും കൂട്ടി കുക്കറിലിട്ട് രണ്ടാമത്തെ വിസിൽ കേട്ടപ്പോൾ ദേ വരണൂ പൊലീസ്; മോഷ്ടിക്കപ്പെട്ട കോഴി അയൽക്കാരൻ മറ്റു വീടുകളിൽനിന്നും തീറ്റ നല്കി വശത്താക്കിയതെന്ന് ആന്റി ക്ലൈമാക്സും; വടക്കൻ പറവൂരിൽനിന്ന് ഒരു കോഴി മോഷണക്കഥ ഇങ്ങനെ
കൊച്ചി: അയൽവാസിയുടെ വീട്ടിലെ പൂവൻകോഴിയെ പിടിച്ച് കശാപ്പ് ചെയ്ത് കുക്കറിലിട്ടയാളെ പിടികൂടാൻ പൊലീസെത്തി. കോഴിക്കള്ളൻ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടപ്പോൾ ഇളിഭ്യരായി പൊലീസും. വടക്കൻ പറവൂരിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്താണ് കോഴിക്കള്ളന്നും പൊലീസും തമ്മിലുള്ള രസകരമായ കളി നടന്നത്. കൈതാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഇല്ലത്ത് പറമ്പിൽ ജയൻ(48) ആണ് അയൽവാസിയായ കരിയില പ്പറമ്പ് മമ്മദിന്റെ കോഴിയെ കിഴഞ്ഞദിവസം മോഷ്ടിച്ചത്. നിർമ്മാണ തൊഴിലാളിയായ ജയൻ അൽപസ്വൽപ്പം മദ്യപിക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം മമ്മദ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മമ്മദിന്റെ കോഴികളിലെ ഒരു പൂവനെ തീറ്റ നൽകി വശത്താക്കിയത്. കോഴിയെ പിടികൂടി പപ്പും പൂട്യം എല്ലാം മാറ്റി ചിക്കൻ മസാലയും കൂട്ടി കുക്കറിൽ വച്ച് രണ്ടാമത്തെ വിസിൽ കേട്ടതെയൊള്ളു, ദേ വരണു കോഴിയെ മോഷ്ടിച്ചെന്ന പരാതിയിൽ പറവൂർ പൊലീസ്. പൊലീസ് എത്തിയ വിവരം അയൽവാസിയായ ഒരാൾ വിവരം ജയനെ ധരിപ്പിച്ചു. പൊലീസിനെ കണ്ടയുടൻ വീടിന്റെപിൻവാതിൽ തുറന്ന് ജയൻ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. പ്രതി
കൊച്ചി: അയൽവാസിയുടെ വീട്ടിലെ പൂവൻകോഴിയെ പിടിച്ച് കശാപ്പ് ചെയ്ത് കുക്കറിലിട്ടയാളെ പിടികൂടാൻ പൊലീസെത്തി. കോഴിക്കള്ളൻ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടപ്പോൾ ഇളിഭ്യരായി പൊലീസും. വടക്കൻ പറവൂരിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്താണ് കോഴിക്കള്ളന്നും പൊലീസും തമ്മിലുള്ള രസകരമായ കളി നടന്നത്.
കൈതാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഇല്ലത്ത് പറമ്പിൽ ജയൻ(48) ആണ് അയൽവാസിയായ കരിയില പ്പറമ്പ് മമ്മദിന്റെ കോഴിയെ കിഴഞ്ഞദിവസം മോഷ്ടിച്ചത്. നിർമ്മാണ തൊഴിലാളിയായ ജയൻ അൽപസ്വൽപ്പം മദ്യപിക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം മമ്മദ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മമ്മദിന്റെ കോഴികളിലെ ഒരു പൂവനെ തീറ്റ നൽകി വശത്താക്കിയത്.
കോഴിയെ പിടികൂടി പപ്പും പൂട്യം എല്ലാം മാറ്റി ചിക്കൻ മസാലയും കൂട്ടി കുക്കറിൽ വച്ച് രണ്ടാമത്തെ വിസിൽ കേട്ടതെയൊള്ളു, ദേ വരണു കോഴിയെ മോഷ്ടിച്ചെന്ന പരാതിയിൽ പറവൂർ പൊലീസ്. പൊലീസ് എത്തിയ വിവരം അയൽവാസിയായ ഒരാൾ വിവരം ജയനെ ധരിപ്പിച്ചു.
പൊലീസിനെ കണ്ടയുടൻ വീടിന്റെപിൻവാതിൽ തുറന്ന് ജയൻ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. പ്രതിയെകിട്ടാതെ പറവൂർ പൊലീസ് തിരികെ മടങ്ങിപ്പോയി. കോഴിയിറച്ചിക് വില കൂടുകയും ബീഫ് കിട്ടാതാകയും ചെയ്തപ്പോൾ മദ്യപാനിയായിയായ ജയൻ ചെയ്തത് നാട്ടിലും സംസാരമായി.
അതിനിടെ ജയൻ പിടികൂടി കൊന്ന കോഴി അയൽവാസി മമ്മദിന്റെയല്ലായെന്നും മമ്മദ് മറ്റു വീടുകളിൽ നിന്നുള്ള കോഴികളെ തീറ്റ നൽകി വശാത്താക്കിയതാണെന്നും ജയന്റെ വീട്ടുകാർ പ്രചരണം ആരംഭിച്ചു.