തിരുവനന്തപുരം: രാജ്യത്ത് നിലനില്ക്കുന്ന നീതിന്യായ വ്യവസ്ഥയെയും രാഷ്ട്രീയ ധാർമ്മികതയെയും മാനിക്കാതെ ഉമ്മൻ ചാണ്ടി ഇനിയും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമമെങ്കിൽ ജനങ്ങൾ ചെവിക്ക് പിടിച്ച് പുറത്താക്കുമെന്ന് വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ബാർ, സോാളാർ അഴിമതികളിൽ നാണവും മാനവും നഷ്ടപ്പെട്ടിട്ടും ഉദ്ഘാടന മാമാങ്കങ്ങൾ നടത്തി നാട് ചുറ്റുന്ന ഉമ്മൻ ചാണ്ടി കേരളത്തിനാകെ അപമാനമാണ്. ഈ അപമാനം ഇനിയും കേരളത്തിന് സഹക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.