- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജൻ മന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ വലിയ വീഴ്ച വന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ; വ്യവസായവകുപ്പ് ജാഗ്രതപാലിച്ചില്ല; ശ്രീമതിയുടെ മകൻ സുധീറിന്റെ നിയമനം വഴിവിട്ടുതന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഉടൻ നൽകും
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ വലിയ വീഴ്ചവന്നുവെന്ന് ഇക്കാര്യം അന്വേഷിച്ച് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുത്വ നിയമനത്തിന്റെ പേരിൽ വിവാദമുയർന്നതോടെ ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിൽ നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നിയമനങ്ങളിൽ ചിലത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതായി ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു. നിയമനങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥതലത്തിൽ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളടങ്ങിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. നിയമനങ്ങൾ സംബന്ധിച്ച ഫയലുകൾ വ്യവസായ വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഓരോ നിയമനവും സംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം തേടിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ വലിയ വീഴ്ചവന്നുവെന്ന് ഇക്കാര്യം അന്വേഷിച്ച് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുത്വ നിയമനത്തിന്റെ പേരിൽ വിവാദമുയർന്നതോടെ ഇ പി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിൽ നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നിയമനങ്ങളിൽ ചിലത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതായി ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു.
നിയമനങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥതലത്തിൽ പുലർത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളടങ്ങിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. നിയമനങ്ങൾ സംബന്ധിച്ച ഫയലുകൾ വ്യവസായ വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഓരോ നിയമനവും സംബന്ധിച്ച് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം തേടിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.
റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് വിജയാനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതാണ് വിവാദമായത്. പിന്നാലെ മറ്റ് അനധികൃത നിയമന വാർത്തകളും പുറത്തുവന്നതോടെ വിവാദം കത്തിക്കയറി. നിയമനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ അന്വഷണ റിപ്പോർട്ട് തയ്യാറാക്കുകയാണ് ചീഫ് സെക്രട്ടറി ഇപ്പോൾ.
നിയമനങ്ങൾക്കായുള്ള ഫയൽ നീക്കം ശരിയായ രീതിയിലായിരുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയാതെയാണ് നിയമനങ്ങളിൽ പലതും നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമനം നൽകുന്നതിനു മുൻപ് നടത്തേണ്ട അന്വേഷണങ്ങൾ ശരിയായ രീതിയിൽ നടന്നില്ല. തെറ്റുതിരുത്തേണ്ടവർ മൗനം പാലിച്ചതായും ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിയമനങ്ങളുടെ ഉത്തരവുകൾ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ മുൻനിർദ്ദേശം പാലിക്കപ്പെട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നടപടികൾ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് ചീഫ്് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുക.