- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അടിക്കുകയും മുടിയിൽപ്പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടോ? അപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? അക്രമകാരികളാകുന്ന കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം?
ഏതുനേരവും വഴക്കാളിയായ ചില കുഞ്ഞുങ്ങളുണ്ട്. അമ്മയുടെ മുടിയിൽപ്പിടിച്ച് വലിച്ചും അച്ഛനെ ചവിട്ടിയും സദാ പ്രശ്‌നക്കാരായ കുഞ്ഞുങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുക? ദേഷ്യപ്പെട്ടും ചിലപ്പോൾ തല്ലിയും കുഞ്ഞുങ്ങളെ വരുതിയിൽ വരുത്താൻ ശ്രമിക്കുന്നവരുണ്ടാകാം. എന്നാൽ, എത്ര കൊണ്ടാലും പഠിക്കാത്തവരാണെങ്കിലോ? ഇത്തരം കുട്ടികളോട് മനഃശ്ശാസ്ത്രപരമായ സമീപനമാണ് വേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവർ പോലുമറിയാതെ അവരെ നേർവഴിക്ക് നയിക്കുകയും വേണം. നയത്തിൽ വേണം ഇത്തരം കുട്ടികളോട് ഇടപെടാൻ. കുട്ടികൾക്കൊപ്പം ദേഷ്യം മാതാപിതാക്കളും പ്രകടിപ്പിക്കാൻ തുടങ്ങിയാൽ പ്രശ്‌നം വഷളാവുകയേയുള്ളൂ. എപ്പോഴും വഴക്കുണ്ടാക്കുന്ന കുട്ടികൾക്ക് അത്തരമൊരു മോശം സ്വഭാവം തങ്ങൾക്കുണ്ടെന്ന തോന്നൽ സ്വയം ജനിപ്പിക്കുകയും വേണം. അങ്ങനെ വരുമ്പോൾ പതുക്കെ അതിൽനിന്ന് പിന്തിരിയാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഇത്തരം കുട്ടികളോട് എല്ലാക്കാര്യത്തിലും 'നോ' പറയാതെ, അവർക്ക് സ്വയം കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന തരത്തിലേക
ഏതുനേരവും വഴക്കാളിയായ ചില കുഞ്ഞുങ്ങളുണ്ട്. അമ്മയുടെ മുടിയിൽപ്പിടിച്ച് വലിച്ചും അച്ഛനെ ചവിട്ടിയും സദാ പ്രശ്‌നക്കാരായ കുഞ്ഞുങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുക? ദേഷ്യപ്പെട്ടും ചിലപ്പോൾ തല്ലിയും കുഞ്ഞുങ്ങളെ വരുതിയിൽ വരുത്താൻ ശ്രമിക്കുന്നവരുണ്ടാകാം. എന്നാൽ, എത്ര കൊണ്ടാലും പഠിക്കാത്തവരാണെങ്കിലോ?
ഇത്തരം കുട്ടികളോട് മനഃശ്ശാസ്ത്രപരമായ സമീപനമാണ് വേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവർ പോലുമറിയാതെ അവരെ നേർവഴിക്ക് നയിക്കുകയും വേണം. നയത്തിൽ വേണം ഇത്തരം കുട്ടികളോട് ഇടപെടാൻ. കുട്ടികൾക്കൊപ്പം ദേഷ്യം മാതാപിതാക്കളും പ്രകടിപ്പിക്കാൻ തുടങ്ങിയാൽ പ്രശ്‌നം വഷളാവുകയേയുള്ളൂ.
എപ്പോഴും വഴക്കുണ്ടാക്കുന്ന കുട്ടികൾക്ക് അത്തരമൊരു മോശം സ്വഭാവം തങ്ങൾക്കുണ്ടെന്ന തോന്നൽ സ്വയം ജനിപ്പിക്കുകയും വേണം. അങ്ങനെ വരുമ്പോൾ പതുക്കെ അതിൽനിന്ന് പിന്തിരിയാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഇത്തരം കുട്ടികളോട് എല്ലാക്കാര്യത്തിലും 'നോ' പറയാതെ, അവർക്ക് സ്വയം കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന തരത്തിലേക്ക് വളർത്താനുള്ള ശ്രമവും വേണം.
എല്ലാത്തവണയും നോ പറഞ്ഞാൽ വഴക്കാളിയായ കുട്ടികളിൽ അത് കൂടുതൽ വാശി വളർത്തുകയേ ഉള്ളൂ. മറിച്ച്, എന്തുകൊണ്ടാണ് നോ പറയുന്നതെന്ന് അവർക്ക് ബോധ്യപ്പെടുകയാണെങ്കിൽ അടുത്ത തവണ അതാവർത്തിക്കാതിരിക്കാൻ കുട്ടികൾ തന്നെ ബോധവാന്മാരാകും. ആവശ്യപ്പെടുന്നതെല്ലാം അംഗീകരിക്കാതെ, ചിലത് അംഗീകരിച്ചും മറ്റു ചിലകാര്യങ്ങളിൽ നോ പറഞ്ഞും അവരെ നയത്തിൽ കൊണ്ടുവരണമെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.
വാശിക്കാരായ കുട്ടികളോട് അതേ നാണയത്തിൽ പ്രതികരിക്കാൻ നിൽക്കുന്നത് അപകടമാണ്. മറി്ച്ച് അവരോട് സ്‌നേഹത്തോടെ പെരുമാറുക. അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ കഴിയാത്തതാണെങ്കിൽ എന്തുകൊണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കുക. നോ പറയുന്നതിന് മുമ്പ് വേറെന്തെങ്കിലും വഴിയിൽ കുട്ടിയുടെ ആഗ്രഹം സാധിക്കാനാകുമോ എന്ന് മാതാപിതാക്കളും സ്വയം ചിന്തിക്കുക. ഇതൊക്കെ പതുക്കെ ഫലം കണ്ടുതുടങ്ങുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.