നെടുങ്കണ്ടം: അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ സുഹൃത്തിനെ ഏൽപ്പിച്ചുപോയ അമ്മ നേരിട്ട് ഹാജരാകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുഞ്ഞിനെ കൈമാറുന്ന കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഇ-മെയിൽ മുഖാന്തരം അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല.

ഇതിനെ തുടർന്നാണ് അമ്മയും നോക്കാനേൽപ്പിച്ച സുഹൃത്തും ഹാജരാകാൻ സി.ഡബ്ല്യു.സി. നിർദേശിച്ചത്. െബംഗളൂരുവിൽ ചികിത്സയ്ക്കായി പോയതെന്നാണ് അമ്മയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടന്നുവരികയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.