- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാമിൽ കിടന്നുറങ്ങിയ കുഞ്ഞിനെ കണ്ടപ്പോൾ പാവയാണെന്ന് കരുതിയയാൾ മുഖത്ത് തട്ടി; ബ്രിട്ടനിലെ സൂപ്പർ മാർക്കറ്റിൽ വച്ച് 63കാരൻ അറസ്റ്റിൽ
ബ്രിട്ടനിലെ സൂപ്പർാമാർക്കറ്റിലെ പ്രാമിൽ കിടന്നുറങ്ങിയ നവജാതശിശുവിനെ കണ്ട് പാവയാണെന്ന് തെറ്റിദ്ധരിച്ച് മുഖത്ത് തട്ടിയ 63കാരൻ അറസ്റ്റിലായി. വെറും അഞ്ച്ദിവസം മാത്രമായ കുഞ്ഞ് എൽസി ഡക്കേർസിന്റെ മുഖത്ത് തട്ടിയതിന്റ പേരിലാണ് വയോധികൻ പുലിവാൽ പിടിച്ചിരിക്കുന്നത്. ഇയാൾ കുട്ടിയുടെ മുഖത്ത് ശക്തിയായി തട്ടുന്നത് കണ്ട് കുട്ടിയുടെ അമ്മ 27കാരി ആമി ഡെക്കേർസ് അതിയായി പരിഭ്രമിച്ചിരുന്നു. കുട്ടി പേടിച്ച് കരയുകയും ചെയ്തിരുന്നു. കുട്ടി കളിപ്പാട്ടമാണെന്ന് ധരിച്ചതാണ് വയോധികൻ ഈ കടും കൈ ചെയ്തിരിക്കുന്നത്. തുടർന്ന് കുട്ടിയെ ഏഴ് മണിക്കൂറോളം മാഞ്ചസ്റ്ററിലെ വൈത്തെൻഷേവ് ഹോസ്പിറ്റലിൽ ചികിത്സിക്കുകയും ചെയ്തിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെസ്‌കോയുടെ ബാഗുലേ സ്റ്റോറിൻ താൻ ഷോപ്പിങ് നിർവഹിക്കുമ്പോഴാണ് സംഭവം അരങ്ങേറിയതെന്നാണ് ആമി വെളിപ്പെടുത്തുന്നത്. അപ്പോൾ ആമിക്കൊപ്പം മൂത്തമകളായ ഏഴ് വയസുകാരി ലിബിയും പാർട്ട്ണറായ ലെവിസ് ടെംപിളുമുണ്ടായിരുന്നു. വളരെ കടുത്ത തോതിലായിരുന്നു അയാൾ കുട്ടിയുടെ മുഖത്ത് തട്ടിയതെന്നാണ് കെയററായി ജോലി ചെയ്
ബ്രിട്ടനിലെ സൂപ്പർാമാർക്കറ്റിലെ പ്രാമിൽ കിടന്നുറങ്ങിയ നവജാതശിശുവിനെ കണ്ട് പാവയാണെന്ന് തെറ്റിദ്ധരിച്ച് മുഖത്ത് തട്ടിയ 63കാരൻ അറസ്റ്റിലായി. വെറും അഞ്ച്ദിവസം മാത്രമായ കുഞ്ഞ് എൽസി ഡക്കേർസിന്റെ മുഖത്ത് തട്ടിയതിന്റ പേരിലാണ് വയോധികൻ പുലിവാൽ പിടിച്ചിരിക്കുന്നത്. ഇയാൾ കുട്ടിയുടെ മുഖത്ത് ശക്തിയായി തട്ടുന്നത് കണ്ട് കുട്ടിയുടെ അമ്മ 27കാരി ആമി ഡെക്കേർസ് അതിയായി പരിഭ്രമിച്ചിരുന്നു. കുട്ടി പേടിച്ച് കരയുകയും ചെയ്തിരുന്നു. കുട്ടി കളിപ്പാട്ടമാണെന്ന് ധരിച്ചതാണ് വയോധികൻ ഈ കടും കൈ ചെയ്തിരിക്കുന്നത്. തുടർന്ന് കുട്ടിയെ ഏഴ് മണിക്കൂറോളം മാഞ്ചസ്റ്ററിലെ വൈത്തെൻഷേവ് ഹോസ്പിറ്റലിൽ ചികിത്സിക്കുകയും ചെയ്തിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെസ്‌കോയുടെ ബാഗുലേ സ്റ്റോറിൻ താൻ ഷോപ്പിങ് നിർവഹിക്കുമ്പോഴാണ് സംഭവം അരങ്ങേറിയതെന്നാണ് ആമി വെളിപ്പെടുത്തുന്നത്.
അപ്പോൾ ആമിക്കൊപ്പം മൂത്തമകളായ ഏഴ് വയസുകാരി ലിബിയും പാർട്ട്ണറായ ലെവിസ് ടെംപിളുമുണ്ടായിരുന്നു. വളരെ കടുത്ത തോതിലായിരുന്നു അയാൾ കുട്ടിയുടെ മുഖത്ത് തട്ടിയതെന്നാണ് കെയററായി ജോലി ചെയ്യുന്ന ആമി ആരോപിക്കുന്നത്. എൽസി ജനിച്ചതിന് ശേഷം ആദ്യമായി അവളെ പുറത്ത ്കൊണ്ട് പോയപ്പോഴാണീ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് അവളെ വീണ്ടും പുറത്തുകൊണ്ടു പോകാൻ താൻ ഭയപ്പെടുന്നുവെന്നും ഈ അമ്മ പറയുന്നു. ഈ സംഭവം നേരിട്ട് കണ്ട മൂത്ത മകൾ ഉറക്കെ കരഞ്ഞിരുന്നു. അയാൾ തന്റ അനുജത്തിയെ കൊല്ലുകയാണെന്നാണവൾ ഭയപ്പെട്ടിരുന്നതെന്നും ആമി പറയുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ആമിയുടെ കുടുംബസുഹൃത്ത് ഇവിടെ ജോലി ചെയ്യുന്നതിനാലാണ് ഈ കുടുംബം ഇവിടെ ഷോപ്പിംഗിനെത്തിയിരുന്നത്. ഷോപ്പിങ് കഴിഞ്ഞ് ഇവർ പോകുന്നതിന് മുമ്പെ മറ്റൊരു അയൽവാസിയോട് സംസാരിച്ച് നിൽക്കുന്നതിനെയാണ് വയോധികൻ വന്ന് അപ്രതീക്ഷിതമായി പിഞ്ച് കുഞ്ഞിന്റെ മുഖത്ത് തട്ടിയതെന്ന് റിപ്പോർട്ടുണ്ട്. ലെവിസ് ആ സമയം കോഫി കഴിക്കാൻ പോയതായിരുന്നു. സംഭവത്തിന് ശേഷം ഇന്നലെ രാത്രി 9 മണിക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ ഇന്ന് രാവിലെ നാല് മണിക്കാണ് ഡിസ്ചാർജ് ചെയ്തിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വയോധികനെ അറസ്റ്റ് ചെയ്തുവെന്ന് മാഞ്ചസ്റ്റർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.