- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ വീണ്ടും ശിശുമരണം; മരിച്ചത് ഒമ്പത് കുട്ടികൾ
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസങ്ങളിലായി ഒമ്പത് നവജാത ശിശുക്കൾ മരിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച രാത്രി അഞ്ച് കുട്ടികളും ഇന്നലെ നാല് കുട്ടികളുമാണ് മരിച്ചത്. മൂന്ന് കുട്ടികൾ ആശുപത്രിയിലെത്തിയപ്പോൾ തന്നെ മരിച്ചിരുന്നുവെന്നും മറ്റു മൂന്ന് കുട്ടികൾ ജന്മാലുള്ള രോഗം കാരണവും മറ്റ് മൂന്ന് കുട്ടികൾ പെട്ടെന്നും മരിക്കുകയായിരുന്നുവെന്ന് കോട്ട മെഡിക്കൽ കോളേജിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2019 ഡിസംബറിൽ നൂറോളം കുട്ടികളാണ് ഈ ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി രഘുശർമ ഉത്തരവിട്ടു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആറ് ഡോക്ടർമാരെയും 10 നഴ്സുമാരെയും അധികമായി നിയോഗിച്ചു.
Next Story