- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീകൾ നടത്തുന്ന ഡേകെയർ സെന്ററിൽ ഏൽപ്പിച്ച കുഞ്ഞ് പുഴയിൽ വീണു മരിച്ചത് ദുരൂഹം; മരിച്ച രണ്ടു വയസുകാരി ദമ്പതികൾക്ക് എട്ട് വർഷം കാത്തിരുന്നുണ്ടായ കുഞ്ഞ്
ഏലൂർ: കന്യാസ്ത്രീ നടത്തുന്ന ഡേ കെയർ സെന്ററിൽ മാതാപിതാക്കൾ ഏൽപ്പിച്ച രണ്ട് വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഇതോടൊപ്പം ശക്തമായി. ആലുവ കയന്റിക്കര വലിയമാക്കൽ രാജേഷ്‌രശ്മി ദമ്പതികളുടെ മകൻ ആദവ് (അമ്പാടി) ആണു മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഏലൂർ കുറ്റിക്കാട്ടുകര-കയന്റിക്കര കടവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് സിഐ പി ബി വിജയന്റെ നേതൃത്വത്തിൽ പൊലീസ് ഡേകെയർ സെന്റർ സീൽ ചെയ്തു. കടവിൽ നിന്നു ജലത്തിന്റെ സാംപിളും പരിശോധനയ്ക്കായി ശേഖരിച്ചു. പുഴയുടെ സമീപത്തുള്ള സ്റ്റെല്ലാ മേരി കോൺവന്റ് വളപ്പിലാണ് ഡേകെയർ സെന്റർ പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഇതു തുറന്നിട്ടത് ആരാണെന്ന് വ്യക്തമല്ല. ഭിക്ഷക്കാർ ആരെങ്കിലും തുറന്നിട്ടതാകാമെന്നാണു നിഗമനം. കുട്ടിയെ കാണാതായപ്പോഴാണ് ഡേകെയറിന്റെ ചുമതലയുള്ളവർ
ഏലൂർ: കന്യാസ്ത്രീ നടത്തുന്ന ഡേ കെയർ സെന്ററിൽ മാതാപിതാക്കൾ ഏൽപ്പിച്ച രണ്ട് വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഇതോടൊപ്പം ശക്തമായി. ആലുവ കയന്റിക്കര വലിയമാക്കൽ രാജേഷ്‌രശ്മി ദമ്പതികളുടെ മകൻ ആദവ് (അമ്പാടി) ആണു മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഏലൂർ കുറ്റിക്കാട്ടുകര-കയന്റിക്കര കടവിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് സിഐ പി ബി വിജയന്റെ നേതൃത്വത്തിൽ പൊലീസ് ഡേകെയർ സെന്റർ സീൽ ചെയ്തു. കടവിൽ നിന്നു ജലത്തിന്റെ സാംപിളും പരിശോധനയ്ക്കായി ശേഖരിച്ചു. പുഴയുടെ സമീപത്തുള്ള സ്റ്റെല്ലാ മേരി കോൺവന്റ് വളപ്പിലാണ് ഡേകെയർ സെന്റർ പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഇതു തുറന്നിട്ടത് ആരാണെന്ന് വ്യക്തമല്ല. ഭിക്ഷക്കാർ ആരെങ്കിലും തുറന്നിട്ടതാകാമെന്നാണു നിഗമനം.
കുട്ടിയെ കാണാതായപ്പോഴാണ് ഡേകെയറിന്റെ ചുമതലയുള്ളവർ അന്വേഷിച്ചത്. കുട്ടിയെ തിരഞ്ഞ് പുഴയോരത്തെത്തിയപ്പോഴാണ് വെള്ളത്തിൽ വീണുകിടക്കുന്നതു കണ്ടതെന്നു ഡേകെയർ സെന്റർ നടത്തിപ്പുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഗേറ്റിലൂടെ കുട്ടി പുറത്തിറങ്ങി പുഴയോരത്തേക്കു പോയി അപകടത്തിൽ പെട്ടതാകാമെന്നാണു പ്രാഥമിക നിഗമനം.
എന്നാൽ പുഴയോരത്തേക്ക് 150 മീറ്ററോളം ദൂരമുണ്ടെന്നും കുത്തനെയുള്ള ഇരുപതോളം പടവുകളിറങ്ങി കുട്ടി തനിയെ പുഴയിലെത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഇതേത്തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനയ്ക്കു വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചത്. രാജേഷ്-രശ്മി ദമ്പതികളുടെ വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിനു ശേഷം ജനിച്ച ഏകമകനാണ് അമ്പാടി. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണം ബന്ധുക്കൾക്ക് തോരാക്കാണ്ണീരാണ് സമ്മാനിച്ചത്.