ന്യൂഡൽഹി : ആഗ്രഹിച്ച് കാത്തിരുന്നാണ് ഡൽഹി സ്വദേശി പ്രവീണിനും ഭാര്യക്കും ഇരട്ടക്കുട്ടികൾ പിറന്നത്. എന്നാൽ വിധി പ്രവീണിന് തിരിച്ചടി നൽകി. ജനിച്ച ഉടനെ തന്നെ കുട്ടികളിൽ ഒരാൾ മരിച്ചതായും രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഈ കുട്ടിയെ നഴ്സറിയിൽ സൂക്ഷിക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വളരം അധികം സങ്കടത്തോടെ രണ്ടാമത്തെ കുട്ടിയെ എങ്കിലും ജീവനോടെ തരണം എന്ന് പ്രാർത്ഥിച്ച് നിന്ന കുടുംബത്തിന് അടുത്ത് തിരിച്ചടിയായി കുറച്ച് കഴിഞ്ഞതോടെ രണ്ടാമത്തെ കുട്ടിയും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

തുടർന്ന് ആശുപത്രിക്കാർ കുട്ടികളെ കാർഡ് ബോർഡ് പെട്ടിയിലാക്കി ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.ഡൽഹി ഷാലിമാർ ബാഗിലെ പ്രശ്സ്തമായ മാക്സ് ആശുപത്രിയിലാണ് സംഭവം.

പിന്നീട് വീട്ടിലെത്തി മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങളും നടത്തി. അപ്പോഴാണ് കുട്ടികളിൽ ഒരാൾ പിടയ്ക്കുന്നതായി കുടുംബത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ദ ചികിൽസ നൽകുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയിൽ വളരെ അധികം ഉയർന്നെന്നും കുട്ടി അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.