കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഒന്നരവയസുള്ള കുഞ്ഞാണ് മരിച്ചത്. ഇരിട്ടി സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ മകൻ യശ്വിനാണ് മരിച്ചത്. കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ കിടക്കുന്നത് വീട്ടുകാർ കാണുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളം നിറച്ച ബക്കറ്റിൽ വീണാണ്​ ഒന്നരവയസുകാരൻ മരിച്ചത്. ഇരിട്ടി പുന്നാട്​ താവിലാക്കുറ്റി സ്വദേശികളാണ് ജിജേഷും ജിൻസിയും. ബക്കറ്റിനുള്ളിൽ വീണു കിടന്ന കുഞ്ഞിനെ ഉടൻ തന്നെ ഇരിട്ടി​യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ബക്കറ്റിൽ വീണുള്ള മരണമാണ് ഇത്. മെയ് 31ന് ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമുള്ള കുഞ്ഞ് പാലക്കാട് മരിച്ചിരുന്നു.

പതിനൊന്ന് മാസം പ്രായമായ മുഹമ്മദ് നിസാൻ ആണ് അന്ന്മരിച്ചത്. പാലക്കാട് ചാലിശ്ശേരി മണാട്ടിൽ വീട്ടിൽ മുഹമ്മദ് സാദിക്കിന്റെ മകനാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കുട്ടി തലകീഴായി കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വീട്ടിൽ താമസിക്കുന്ന ഇൻഡോറിൽ നിന്നെത്തിയ കുഞ്ഞിന്റെ പിതൃ സഹോദരൻ കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇയാളുടെ കൂടെ വന്ന കുട്ടിയുടെ പിതാവ് ഹോം ക്വാറന്റീനിലായിരിക്കെയാണ് അപകടം.

അതിനും മാസങ്ങൾക്കുമുമ്പാണ് വയനാട്ടിൽ മൂന്നരവയസ്സുകാരി വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചത്. രാവിലെ കുഞ്ഞിനെ കുളിപ്പിക്കാനായി ബക്കറ്റിൽ വെള്ളം നിറച്ചപ്പോഴാണ് സോപ്പ് എടുത്തില്ലെന്ന കാര്യം അമ്മ ഓർത്തത്. ബക്കറ്റിൽ പിടിച്ചുനിൽക്കാൻ കുഞ്ഞിനോട് ആവശ്യപ്പെട്ട് അമ്മ അകത്തേക്കുപോയി. തിരിച്ചുവരുമ്പോഴേക്കും കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചുകിടക്കുന്നതാണ് കാണുന്നത്.

കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവും ബക്കറ്റിലെ വെള്ളത്തിൽ വീണാണ് മരിച്ചത്. പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസിയായിരുന്ന പരേതയായ ഭവാനി ടീച്ചർതന്റെ 62-ാം വയസ്സിലാണ് സംസ്ഥാനത്തെ അദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകിയത്. എന്നാൽ, ആറ്റ് നോറ്റുണ്ടായ കുഞ്ഞ് രണ്ടാം വയസ്സിൽ ബക്കറ്റിലെ വെള്ളത്തൽ വീണ് മരണപ്പെട്ടു.

ആലപ്പുഴ സ്വദേശിനിയാണ് ടീച്ചർ. 62ാം വയസ്സിൽ 2002ൽ മറ്റാരും മടിക്കുന്ന ആ പരീക്ഷണത്തിന് ടീച്ചർ തയ്യാറാകുകയായിരുന്നു. മാതൃത്വം എന്ന മഹനീയതയുടെ പുണ്യം നേടുകയെന്നായിരുന്നു ടീച്ചറുടെ അഭിലാഷം. അങ്ങനെയാണ് ടെസ്റ്റ്യൂബ് ശിശുവിന് ജന്മം നൽകുക എന്ന ഉറച്ച തീരുമാനമെടുക്കുന്നത്. കണ്ണൻ എന്ന ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തെ ആദ്യത്തെ' ടെസ്റ്റ് ട്യൂബ് ശിശുവെന്ന പദവി അവനാകമായിരുന്നു. എന്നാൽ ഏറേ ത്യാഗങ്ങൾ സഹിച്ച് ജന്മം നൽകിയ കുഞ്ഞ് രണ്ടാം വയസിൽ ബക്കറ്റിൽ വീണ് മരിച്ചു.