- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിച്ച് കയറി മുൻവശത്തെ വാതിൽ പുറത്തു നിന്ന് പൂട്ടി; അടുക്കള വാതിൽ തകർത്ത് അകത്തു കയറി; അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്നര വയസ്സുകാരനെ തട്ടിയെടുക്കാൻ അതിക്രമം; അടുക്കളയിലെ പാത്രങ്ങളും വാതിലും നശിപ്പിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടിയത് അതിസാഹസികമായി; ആസാമുകാരന് മാനസിക പ്രശ്നമെന്ന് സംശയിച്ച് പൊലീസ്; ലോഹിറാം പൊയ്ക്കാട്ടുശ്ശേരി മാണിയംകുളത്തെ ഭീതിയിലാക്കിയത് മണിക്കൂറുകൾ
നെടുമ്പാശ്ശേരി: പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ആസാം സ്വദേശിക്ക് മാനസിക രോഗമെന്ന് സംശയം. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഭീകാരന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ വാതിലുകൾ കേട് വരുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ എടുത്ത് അടുത്ത വീട്ടിലേക്ക് ഓടിയതാണ് വീട്ടമ്മക്കും, കുഞ്ഞിനും രക്ഷയായത്. ആസാം ദോയാൽപൂർ സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18ാം വാർഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്. സാബു ടാക്സി ഡ്രൈവറും, നീന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ നീനുവിന്റെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്. അക്രമി വീടിന്റെ മുൻവശത്തെ ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കിയപ്പോൾ ബീന മാത്രമെ വീട്ടിലുള്ളുവെ
നെടുമ്പാശ്ശേരി: പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ആസാം സ്വദേശിക്ക് മാനസിക രോഗമെന്ന് സംശയം. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഭീകാരന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ വാതിലുകൾ കേട് വരുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ എടുത്ത് അടുത്ത വീട്ടിലേക്ക് ഓടിയതാണ് വീട്ടമ്മക്കും, കുഞ്ഞിനും രക്ഷയായത്.
ആസാം ദോയാൽപൂർ സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18ാം വാർഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്. സാബു ടാക്സി ഡ്രൈവറും, നീന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ നീനുവിന്റെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്.
അക്രമി വീടിന്റെ മുൻവശത്തെ ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കിയപ്പോൾ ബീന മാത്രമെ വീട്ടിലുള്ളുവെന്ന് മനസിലായി. അതോടെ പറമ്പിലേക്ക് കടന്ന അക്രമി നായയെ വകവെക്കാതെ വീടിന്റെ മുൻവശത്തെ വാതിൽ പുറത്ത് നിന്ന് അടച്ച് പൂട്ടി. അതിന്ശേഷം അടുക്കള ഭാഗത്തത്തെി. അതോടെ ബീന വാതിലടച്ച് അകത്ത് നിന്ന് കുറ്റിയിട്ടെങ്കിലും കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് പൂട്ട് തകർത്ത് വീടിനകത്ത് കയറുകയായിരുന്നുവത്രെ. ഈ സമയം കുഞ്ഞ് ബീനയുടെ കൈത്തണ്ടയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങാൻ ശ്രമം നടത്തി. എതിർത്ത ബീനയെ അക്രമിച്ചു.
കുഞ്ഞിനെ കിട്ടാതെ വന്നതോടെ അടുക്കളയിലെ പാത്രങ്ങളും, വാതിലും നശിപ്പിച്ചു. ഈ സമയമാണ് കുഞ്ഞിനെ എടുത്ത് ഒച്ചവെച്ച് അയൽവീട്ടിലേക്ക് അഭയം തേടി ഓടുകയായിരുന്നു. അതോടെ ബീനയുടെ സഹോദരൻ പൗലോസും, അയൽവാസികളും സംഭവമറിഞ്ഞ് വീട്ടിലത്തെി. അടുക്കളയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. സംഭവമറിഞ്ഞ് സാബുവും, നീനയും വീട്ടിലത്തെി. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.കെ.സുധീറിന്റെ നേതൃത്വത്തിൽ പൊലീസത്തെി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, അങ്കമാലി താലൂക്കാശുപത്രിയിലത്തെിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
പ്രതിയുടെ പോക്കറ്റിൽ നിന്ന് പാൻ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആസാം പൊലീസ് റിപ്പോർട്ട് എന്നിവ അടങ്ങിയ പെഴ്സ് കണ്ട് കിട്ടി. പ്രതിയുടെ ഫോട്ടോകൾക്കൊപ്പം ഒരു പെൺകുഞ്ഞിന്റെ ഫോട്ടോയുമുണ്ടായിരുന്നു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ ബീനയും, കുഞ്ഞും സംഭവത്തിലെ ഭീതി വിട്ട് മാറിയിട്ടില്ല.