- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്ങയുടെ പേരിൽ ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഝാർഖണ്ഡിൽ ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ അറസ്റ്റിൽ; സഹോദരിമാർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്
ജാർഖണ്ഡ്: രാജ്യത്തെ തന്നെ ഞെട്ടിച്ച് ഝാർഖണ്ഡിൽ ആറുവയസ്സുകാരിയുടെ കൊലപാതകം.മാങ്ങളുടെ പേരിലാണ് ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ ചേർന്ന് ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.സംഭവത്തിൽ സഹോദരിമാരെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.പ്രതികളുടെ പറമ്പിൽ നിന്ന് മാങ്ങപറിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.മരിച്ച കുട്ടി മാങ്ങ പറിക്കുന്നതിനിടയിൽ സഹോദരിമാർ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.തങ്ങളുടെ പറമ്പിൽ നിന്ന് മോഷണം നടത്തിയെന്ന് പറഞ്ഞാണ് മർദ്ദനവും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം സഹോദരിമാരെ കസ്റ്റഡിയിലെടുത്തു. ഇവരെ റിമാൻഡ് ഹോമിലേക്ക് മാറ്റിയതായി ചക്രധാർപൂർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള പ്രവീൺ കുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ