- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15കാരിയെ പാക്കിസ്ഥാനിൽ കൊണ്ട് പോയി നിർബന്ധിത വിവാഹം നടത്തി മാതാപിതാക്കൾ ഓസ്ട്രേലിയിലേക്ക് മടങ്ങി; രക്ഷപ്പെട്ട പെൺകുട്ടി അപ്പനെയും അമ്മയെയും ഉപേക്ഷിക്കാൻ കോടതിയിൽ അപേക്ഷ നൽകി
ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നത് നാം സ്ഥിരമായി കേൾക്കുന്ന വാർത്തയാണ്. എന്നാൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഇതു വരെ കേട്ട് കാണില്ല. അത്തരത്തിലുള്ള ഒരു വാർത്തയാണിപ്പോൾ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നും തന്റെ സമ്മതമില്ലാതെ പാക്കിസ്ഥാനിൽ കൊണ്ട് പോയി വിവാഹം നടത്തി മാതാപിതാക്കൾ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നും അതിനാൽ തനിക്ക് അവരെ ഇനി വേണ്ടെന്നും അവരുടമായുള്ള ബന്ധം വേർപെടുത്തണമെന്നുമാവശ്യപ്പെട്ടാണ് 15കാരിയായ അയിഷ കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹിതയായെങ്കിലും പാക്കിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട് ഓസ്ട്രേലിയയിലെത്തിയാണ് സിഡ്നിയിലെ ഈ പെൺകുട്ടി നീതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സർവീസ് തന്നെ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് മാതാപിതാക്കളെ ഡിവോഴ്സ് ചെയ്യാൻ നിയമസഹായം ആവശ്യപ്പെട്ട് അയിഷ നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ച് ഇതാദ്യമായിട്ടാണ് ഒരു കുട്ടി കോടതിയിലെത്തിയിരിക്കുന്നത്.
ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നത് നാം സ്ഥിരമായി കേൾക്കുന്ന വാർത്തയാണ്. എന്നാൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഇതു വരെ കേട്ട് കാണില്ല. അത്തരത്തിലുള്ള ഒരു വാർത്തയാണിപ്പോൾ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നും തന്റെ സമ്മതമില്ലാതെ പാക്കിസ്ഥാനിൽ കൊണ്ട് പോയി വിവാഹം നടത്തി മാതാപിതാക്കൾ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നും അതിനാൽ തനിക്ക് അവരെ ഇനി വേണ്ടെന്നും അവരുടമായുള്ള ബന്ധം വേർപെടുത്തണമെന്നുമാവശ്യപ്പെട്ടാണ് 15കാരിയായ അയിഷ കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹിതയായെങ്കിലും പാക്കിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട് ഓസ്ട്രേലിയയിലെത്തിയാണ് സിഡ്നിയിലെ ഈ പെൺകുട്ടി നീതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സർവീസ് തന്നെ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് മാതാപിതാക്കളെ ഡിവോഴ്സ് ചെയ്യാൻ നിയമസഹായം ആവശ്യപ്പെട്ട് അയിഷ നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ച് ഇതാദ്യമായിട്ടാണ് ഒരു കുട്ടി കോടതിയിലെത്തിയിരിക്കുന്നത്. കുറച്ച് മുമ്പ് തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ജീവിക്കാനായിരുന്നു അയിഷ ഓസ്ട്രേലിയയിലെത്തിയിരുന്നത്. എന്നാൽ പാക്കിസ്ഥാനിലേക്ക് തിരിച്ച് വന്ന അവസരത്തിൽ അമ്മ അവളെ അവിടെയുള്ള ഒരാളെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.എന്നാൽ അയിഷ ഇതിന് വിസമ്മതിച്ചപ്പോൾ അമ്മ അവളുടെ പാസ്പോർട്ട് മോഷ്ടിച്ചെടുക്കുകയും അയിഷയെ കൂട്ടാതെ ഓസ്ട്രേലിയയിലേക്ക് തിരിച്ച് പോവുകയുമായിരുന്നു.
അങ്ങനെ അയിഷ പാക്കിസ്ഥാനിൽ പെട്ട് പോവുകയും ചെയ്തു. തുടർന്ന് ലീഗൽ എയിഡിന്റെ സഹായത്തോടെ അയിഷ ഓസ്ട്രേലിയയിലേക്ക് എത്തുകയായിരുന്നു. വിവാഹത്തിനായി അവളെ നിർബന്ധിച്ച് ഓസ്ട്രേലിയക്ക് പുറത്തേക്ക് കൊണ്ടു പോകുന്നത് തടയാനുള്ള നടപടിക്രമങ്ങൾക്കും ലീഗൽ എയ്ഡ് അവളെ സഹായിച്ചിരുന്നു. എന്നാൽ എഫ്എസിഎസ് അയിഷയെ സഹായിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ലീഗൽ എയ്ഡിന്റെ സഹായത്തോടെ അയിഷ തന്റെ മാതാപിതാക്കളെ ഉപേക്ഷിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ എൻഎസ്ഡബ്ല്യൂ സുപ്രീം കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു. തുടർന്ന് എഫ്എസിഎസ് അയിഷയെ സംരക്ഷിക്കാൻ ഏറ്റെടുക്കാനായി എൻഎസ്ഡബ്ല്യൂ ചിൽഡ്രൻസ് കോർട്ടിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു.
ഇരുട്ടിനും അനീതിക്കുമെതിരെ എത്തരത്തിൽ പോരാടാമെന്ന് കാണിച്ചതിലൂടെ അയിഷ ഹീറോ ആയി മാറിയെന്നാണ് എൻഎസ്ഡബ്ല്യൂ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സർവീസസ് മിനിസ്റ്ററായ ബ്രാഡ് ഹസാർഡ് പ്രശംസിച്ചിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത പഴയ രീതിയിലുള്ള നിർബന്ധിത വിവാഹത്തെ എതിർക്കാമെന്ന് മറ്റ് പെൺകുട്ടികൾക്ക് വഴികാട്ടുന്നതാണ് അയിഷയുടെ ധീരപ്രവൃത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പെൺകുട്ടികളെ രക്ഷിക്കുന്നതിന് ഓസ്ട്രേലിയൻ അധികൃതരുടെ പ്രതികരണം ഫലപ്രദമല്ലാത്തത് കാരണം ഒരു പെൺകുട്ടി തന്റെ മാതാപിതാക്കളെ ഡിവോഴ്സ് ചെയ്യാനായി കോടതിയിലെത്തിയത് ഓസ്ട്രേലിയൻ ഗവൺമെന്റിനെ ഞെട്ടിച്ചിരുന്നു. ഇതിനെ തുടർന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ്, ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ്, ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾ തുടങ്ങിയവ അയിഷയുടെയും ഇത്തരത്തിലുള്ള മറ്റ് കുട്ടികളുടെയും കേസുകളിൽ എത്തരത്തിൽ പ്രതികരണം മെച്ചപ്പെടുത്താമെന്ന് ഉന്നത തല ചർച്ചകൾ നടത്തിയിട്ടുണ്ട്. അവസാനം അയിഷ പാക്കിസ്ഥാനിലേക്ക് തിരിച്ച് പോകാനും തന്റെ പിതാവിനൊപ്പം ജീവിക്കാനും തീരുമാനിക്കുകയായിരുന്നു. ചിൽഡ്രൻസ് കോടതിയിൽ ഉണ്ടാക്കിയ ഒത്ത് തീർപ്പിനെ തുടർന്നായിരുന്നു ഈ മടക്കം. എന്നാൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോകാൻ അയിഷയെ അനുവദിക്കണമെന്ന് ഇതിൽ കർശനമായ വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്.