- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഡിങ് തൊഴിലാളിയുടെ വശീകരണത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനി നാലു മാസം ഗർഭിണിയായി; പോക്സോ കേസ് ഒഴിവാക്കാൻ കോടതിയിൽ തന്റെ പിതൃത്വം നിഷേധിക്കണമെന്ന് കാമുകന്റെ ആവശ്യം; അനുകൂല മൊഴി നല്കിയില്ലെങ്കിൽ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്നും ഭീഷണി; നീതി ലഭ്യമാക്കാൻ വാതിലുകൾ മുട്ടി പെൺകുട്ടിയുടെ കുടുംബം
കോട്ടയം: നാലുമാസം ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനിയോട്് കോടതിക്ക് മുന്നിൽ തന്റെ പിത്വത്വം നിഷേധിച്ചിക്കണമെന്ന് കാമുകൻ. അല്ലെങ്കിൽ കൈയൊഴിയുമെന്ന് ഭീഷണി. ഭീഷണിയും കേസും വഴക്കുമൂലം പ്ലസ് ടു പരീക്ഷപോലും എഴുതാനാവാതെ പെൺകുട്ടി. എല്ലാ കഥകളും തുറന്ന് പറഞ്ഞ് മാധ്യമ സമൂഹത്തിന് മുന്നിൽ പെൺകുട്ടിയുടെ അമ്മയും മഹിളാ മോർച്ചാ പ്രവർത്തകരും. വൈക്കം കുലശേഖരമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് കൗമാരത്തിൽ തന്നെ ഗർഭിണിയായത്. വെൽഡിങ്് ജോലിക്കാരനായ കാമുകന്റെ വശീകരണത്തിൽപ്പെട്ടുപോയ വിദ്യാർത്ഥിനി ഗർഭിണിയാകുകയായിരുന്നു. എല്ലാം വീട്ടുകാർ അറിയുന്നത്് അടുത്തയിടെ. സ്‌കൂളിൽ പോയ പെൺകുട്ടി കഴിഞ്ഞ ജനുവരി ആദ്യം മടങ്ങിവരാൻ വൈകി. ഇതോടെ വീട്ടുകാർ അന്വേഷണമായി. ഇതിനിടയിൽ കാമുകന്റെ വീട്ടിൽ നിന്നും ഫോൺ വന്നു. ഇനി അവിടെയാണു താമസിക്കുന്നതെന്നായിരുന്നു ഫോൺ. കാമുകന്റെ മാതാവാണ് ഫോണിൽ സംസാരിച്ചത്. അവരാണ് മകൾ ഗർഭിണായാണെന്ന കാര്യം അറിയിച്ചത്. ഇതോടെ വിദ്യാർത്ഥിനിയുടെ കുടുംബം തകർന്നുപോയി. ലാളിച്ചു വളർത്തിയ കുട്ടി അന്നു മുതൽ മറ്റൊരു വീട്ടില
കോട്ടയം: നാലുമാസം ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനിയോട്് കോടതിക്ക് മുന്നിൽ തന്റെ പിത്വത്വം നിഷേധിച്ചിക്കണമെന്ന് കാമുകൻ. അല്ലെങ്കിൽ കൈയൊഴിയുമെന്ന് ഭീഷണി. ഭീഷണിയും കേസും വഴക്കുമൂലം പ്ലസ് ടു പരീക്ഷപോലും എഴുതാനാവാതെ പെൺകുട്ടി. എല്ലാ കഥകളും തുറന്ന് പറഞ്ഞ് മാധ്യമ സമൂഹത്തിന് മുന്നിൽ പെൺകുട്ടിയുടെ അമ്മയും മഹിളാ മോർച്ചാ പ്രവർത്തകരും.
വൈക്കം കുലശേഖരമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് കൗമാരത്തിൽ തന്നെ ഗർഭിണിയായത്. വെൽഡിങ്് ജോലിക്കാരനായ കാമുകന്റെ വശീകരണത്തിൽപ്പെട്ടുപോയ വിദ്യാർത്ഥിനി ഗർഭിണിയാകുകയായിരുന്നു. എല്ലാം വീട്ടുകാർ അറിയുന്നത്് അടുത്തയിടെ. സ്‌കൂളിൽ പോയ പെൺകുട്ടി കഴിഞ്ഞ ജനുവരി ആദ്യം മടങ്ങിവരാൻ വൈകി. ഇതോടെ വീട്ടുകാർ അന്വേഷണമായി.
ഇതിനിടയിൽ കാമുകന്റെ വീട്ടിൽ നിന്നും ഫോൺ വന്നു. ഇനി അവിടെയാണു താമസിക്കുന്നതെന്നായിരുന്നു ഫോൺ. കാമുകന്റെ മാതാവാണ് ഫോണിൽ സംസാരിച്ചത്. അവരാണ് മകൾ ഗർഭിണായാണെന്ന കാര്യം അറിയിച്ചത്. ഇതോടെ വിദ്യാർത്ഥിനിയുടെ കുടുംബം തകർന്നുപോയി. ലാളിച്ചു വളർത്തിയ കുട്ടി അന്നു മുതൽ മറ്റൊരു വീട്ടിലായി.
പെൺകുട്ടിയെ കല്യാണം കഴിച്ചോളാമെന്നായിരുന്നു വാഗ്ദാനം. പ്രായപൂർത്തിയാകുംവരെ അവിടെ താമസിക്കാമെങ്കിൽ കല്യാണം കഴിക്കാമെന്നും അല്ലെങ്കിൽ ഉപേക്ഷിക്കുമെന്നുമായിരുന്നത്രേ ഭീഷണി. ഇതോടെ പെൺകുട്ടി ആ വസതിയിൽ സ്ഥിരതാമസമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച്
വീട്ടിൽ താമസിക്കുകയാണെന്ന് കാട്ടി വൈക്കം സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല.
ഇതിനിയിലാണ് പെൺകുട്ടിയുടെ വിവരം സ്‌കൂൾ അധികൃതർ മനസിലാക്കിയത്്. പഠനത്തിൽ മിടുക്കിയായ കുട്ടിയെ പരീക്ഷ എഴുതിപ്പിക്കാൻ തയാറാകാതിരുന്നതോടെ അവർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് വനിതാ മജിസ്ട്രേട്ട്് മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിൽ എല്ലാ കാര്യങ്ങളും പെൺകുട്ടി തുറന്നു പറഞ്ഞു.
കേസ് കോടതിയിൽ എത്തുമ്പോൾ താൻ അല്ല ഗർഭത്തിന് ഉത്തരവാദി എന്ന് പറയണമെന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ച ബിബിൻ ബാബുവിന്റെ നിലപാട്്. പോക്സോ നിയമ പ്രകാരം കേസെടുത്ത ബിബിൻ ഇതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ ആവശ്യം ഉന്നയിക്കുന്നത്്.
തനിക്ക് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടത്രെ. പെൺകുട്ടിയുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുമെന്നും ഭർതൃബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി ഇവർ പറയുന്നു. പെൺകുട്ടി ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്്. തന്റെ മകൾക്ക് നീതി ലഭ്യമാക്കണമെന്നാണ് ഈ അമ്മയുടെ അഭ്യർത്ഥന.