- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നത് തുടർക്കഥ; ആലുവ ബിനാമിപുരത്ത് പീഡനത്തിന് ഇരയായത് മൂന്നും ഏഴും വയസുള്ള കുട്ടികൾ; അയൽവാസി പിടിയിൽ
ആലുവ: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നത് തുടരുന്നു. ഏറ്റവും ഒടുവിലത്തെ വാർത്ത വരുന്നത് ആലുവയിൽനിന്നാണ്. ബിനാനിപുരത്ത് മൂന്നും ഏഴും വയസ്സുള്ള പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികൾ പറഞ്ഞത് അനുസരിച്ച് ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അയൽവാസിയെ കസ്റ്റിഡിയിൽ എടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രിസ്തീയ പുരോഹിതന്റെ പീഡനത്തിനിരയായി പ്രസവിച്ചതും പാലക്കാട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പിഞ്ചു സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരായിരുന്നുവെന്ന കണ്ടെത്തലും വയനാട് യത്തീംഖാനയിലെ ഏഴു പെൺകുട്ടികൾ പരിസരത്തുള്ള കടയിൽ രണ്ടു മാസത്തോളം നിഷ്ഠൂര ബലാത്സംഗത്തിനിരയായ സംഭവവും കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ ഒരു സംഭവം ആലുവയിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനത്തിന് ഇരായാകുന്ന സംഭവങ്ങളിൽ കടുത്ത
ആലുവ: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയാകുന്നത് തുടരുന്നു. ഏറ്റവും ഒടുവിലത്തെ വാർത്ത വരുന്നത് ആലുവയിൽനിന്നാണ്. ബിനാനിപുരത്ത് മൂന്നും ഏഴും വയസ്സുള്ള പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികൾ പറഞ്ഞത് അനുസരിച്ച് ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അയൽവാസിയെ കസ്റ്റിഡിയിൽ എടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രിസ്തീയ പുരോഹിതന്റെ പീഡനത്തിനിരയായി പ്രസവിച്ചതും പാലക്കാട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പിഞ്ചു സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരായിരുന്നുവെന്ന കണ്ടെത്തലും വയനാട് യത്തീംഖാനയിലെ ഏഴു പെൺകുട്ടികൾ പരിസരത്തുള്ള കടയിൽ രണ്ടു മാസത്തോളം നിഷ്ഠൂര ബലാത്സംഗത്തിനിരയായ സംഭവവും കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ ഒരു സംഭവം ആലുവയിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനത്തിന് ഇരായാകുന്ന സംഭവങ്ങളിൽ കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. കൊട്ടിയൂർ പീഡന കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരി ക്രിമിനൽ മനസുള്ള വൈദികനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൈവത്തിന്റെ പ്രതിനിധിയിൽ നിന്നുണ്ടായത് മഹാ അപരാധമാണെന്നും പിണറായി പരിഹസിച്ചു.
പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെയാണ്. വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികൾ ആരായാലും പുറത്തുകൊണ്ടുവരുമെന്നും സ്ത്രീപീഡകരുടെ രജിസ്റ്റർ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാറിലെ പീഡനത്തിൽ പ്രതികൾക്കെതിരെ പോക്‌സോ ചുമത്തും. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.