- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ ശക്തമായ നടപടി; ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുക്കും; അഞ്ച് വർഷം ജയിൽ ശിക്ഷ: ഇത്തരം ഗ്രൂപ്പുകളിൽ അംഗമായിരുന്നാൽ പോലും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കേന്ദ്രസർക്കാർ ശക്തമായ നിയമ നടപടികൾക്കൊരുങ്ങുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും അഞ്ചുവർഷം ജയിൽശിക്ഷ നൽകാനും തക്കവണ്ണം നിയമ ഭേദഗതികൾ വരുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിൽ അംഗമായി ഇരുന്നാൽ പോലും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ തടവിനും ശുപാർശയുണ്ട്. ഭേദഗതി ശുപാർശകൾ നിയമമന്ത്രാലയത്തിന്റേയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റേയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോക്സോ നിയമത്തിന്റെ 15-ാം വകുപ്പിലാകും ഭേദഗതി വരുത്തുക. ഇത്തരം വീഡിയോ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാതിരുന്നാൽ പിഴ ഈടാക്കും. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായിരുന്നാൽ വീ
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കേന്ദ്രസർക്കാർ ശക്തമായ നിയമ നടപടികൾക്കൊരുങ്ങുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും അഞ്ചുവർഷം ജയിൽശിക്ഷ നൽകാനും തക്കവണ്ണം നിയമ ഭേദഗതികൾ വരുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിൽ അംഗമായി ഇരുന്നാൽ പോലും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. കുറ്റം ആവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ തടവിനും ശുപാർശയുണ്ട്. ഭേദഗതി ശുപാർശകൾ നിയമമന്ത്രാലയത്തിന്റേയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റേയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോക്സോ നിയമത്തിന്റെ 15-ാം വകുപ്പിലാകും ഭേദഗതി വരുത്തുക.
ഇത്തരം വീഡിയോ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാതിരുന്നാൽ പിഴ ഈടാക്കും. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായിരുന്നാൽ വീഡിയോ കൈവശം വെക്കുന്നതിന് തുല്യമായി കണക്കാക്കുകയും ചെയ്യും. ഇതിനായി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമത്തിൽ ഭേദഗതി വരുത്തും.