- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ വയോധികയേയും അവരുടെ ചെറുമകളേയും പീഡിപ്പിക്കുകയും ചെയ്ത വയോധികൻ അറസ്റ്റിൽ; പത്തുവയസുകാരിയെ പീഡിപ്പിച്ചത് അമ്മൂമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചകാര്യം പ്രതിയുടെ ഭാര്യയോടു പറയാൻ വന്നപ്പോൾ; കഠിനംകുളത്തെ വിക്രമന്റെ അതിക്രമത്തിൽ ഞെട്ടി നാട്ടുകാർ; പോക്സോ കേസിൽ പിടിയിലായ പ്രതി റിമാൻഡിൽ
തിരുവനന്തപുരം: മദ്യലഹരിയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് അവരുടെ ചെറുമകൾ കണ്ട് വന്നപ്പോൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ശേഷം പിന്നീട് ചെറുമകളെ പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. കഠിനംകുളം ചാന്നാങ്കര ജന്മിമുക്കിൽ തോപ്പിൽ ഗോപികയിൽ വിക്രമനാണ് അറസ്റ്റിലായത്. വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം വിക്രമന്റെ ഭാര്യയെ അറിയിക്കാനായി പത്ത് വയസ്സുകാരിയായ കുട്ടി വിക്രമന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ ഇയാൾ കടന്നു പിടിച്ചത്. സംഭവം നടക്കുന്നത് വൈകുന്നേരം അഞ്ചരമണിയോടെയാണ്. വയോധിക വീട്ടിനുള്ളിൽ എന്തോ ജോലി ചെയ്യുകയും ഇവരുടെ മകളുടെ മകളായ പത്ത് വയസ്സുകാരി പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് വയോധികയുടെ മകൾ പുറത്ത് എന്തോ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇവരുടെ വീടിന് കുറച്ച് അകലെയുള്ള വിക്രമൻ മദ്യലഹരിയിൽ ഇവിടെയെത്തുന്നത്. വീട്ടിനുള്ളിലേക്ക് കടന്ന് കയറി ഇയാൾ 62കാരിയായ വീട്ടമ്മയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടിൽ മറ്റാരുമില്ലായ
തിരുവനന്തപുരം: മദ്യലഹരിയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് അവരുടെ ചെറുമകൾ കണ്ട് വന്നപ്പോൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ശേഷം പിന്നീട് ചെറുമകളെ പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. കഠിനംകുളം ചാന്നാങ്കര ജന്മിമുക്കിൽ തോപ്പിൽ ഗോപികയിൽ വിക്രമനാണ് അറസ്റ്റിലായത്. വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം വിക്രമന്റെ ഭാര്യയെ അറിയിക്കാനായി പത്ത് വയസ്സുകാരിയായ കുട്ടി വിക്രമന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ ഇയാൾ കടന്നു പിടിച്ചത്.
സംഭവം നടക്കുന്നത് വൈകുന്നേരം അഞ്ചരമണിയോടെയാണ്. വയോധിക വീട്ടിനുള്ളിൽ എന്തോ ജോലി ചെയ്യുകയും ഇവരുടെ മകളുടെ മകളായ പത്ത് വയസ്സുകാരി പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് വയോധികയുടെ മകൾ പുറത്ത് എന്തോ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇവരുടെ വീടിന് കുറച്ച് അകലെയുള്ള വിക്രമൻ മദ്യലഹരിയിൽ ഇവിടെയെത്തുന്നത്. വീട്ടിനുള്ളിലേക്ക് കടന്ന് കയറി ഇയാൾ 62കാരിയായ വീട്ടമ്മയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടിൽ മറ്റാരുമില്ലായിരിക്കുമെന്ന ധാരണയിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.
വീട്ടമ്മയെ ഇയാൾ കടന്നു പിടിച്ച സമയത്ത് അവർ ബഹളം വെയ്ക്കുകയും പിന്നീട് ഇത് കേട്ട് പുറത്ത് നിന്നും ചെറുമകൾ ഓടി വരികയുമായിരുന്നു. ചെറുമകളെ കണ്ട ഉടനെ തന്നെ വിക്രമൻ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് വയോധികയുടെ മകൾ എത്തിയപ്പോൾ അവരോട് കാര്യം പറയുകയായിരുന്നു. തുടർന്ന് പ്രതിയുടെ ഭാര്യയോട് കാര്യം പറയുവാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചു.
വിക്രമന്റെ ഭാര്യയോട് കാര്യം പറയുന്നതിനായി ചെറുമകളെ അയാളുടെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു. കാര്യം പറയാൻ ചെന്നപ്പോൾ വിക്രമന്റെ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. പത്ത് വയസ്സുകാരിയായ കുട്ടിയെ കണ്ടയുടനെ തന്നെ മദ്യ ലഹരിയിലായിരുന്ന വിക്രമൻ കുട്ടിയേയും കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ തിരികെയെത്തിയ പെൺകുട്ടി അമ്മയോടും മുത്തശ്ശിയോടും വിക്രമൻ തന്നെ ഉപദ്രവിച്ച കാര്യം പറയുകയായിരുന്നു.
കഠിനംകുളം പൊലീസിൽ പെൺകുട്ടിയുടെ അമ്മ വിക്രമനെതിരെ മകളെ പീഡിപ്പിച്ചതിനും അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോയിലെ 7,8 ഐപിസി 451 354ബി 354 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം ആറ്റിങ്ങളിലെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.