- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലനടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ സി.പി.എം നേതാവിന്റെ മകൻ അറസ്റ്റിൽ; പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത് സീരിയൻ നടി; പരാതി പറഞ്ഞുതീർക്കാൻ നിർദ്ദേശിച്ച് വനിതാ പൊലീസ്; പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ ശക്തമെന്നും ആരോപണം
കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആറോളം പേർ ചേർന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവിന്റെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന സിപിഐഎം നേതാവിന്റെ മകൻ ഫൈസലാണ് അറസ്റ്റിലായത്. ഷോർട്ട്ഫിലിമിൽ അഭിനയിച്ച പെൺകുട്ടിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒരു സിനിമയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയൽ നടിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് പരാതിയുമായി മാർച്ച് 18നാണ് കുട്ടിയുടെ രക്ഷിതാക്കൾ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി സ്വീകരിക്കാൻ സ്റ്റേഷനിലെ വനിതാ സിഐ തയ്യാറായില്ല. പ്രശ്നം പറഞ്ഞു തീർക്കാമെന്ന നിർദ്ദേശം നൽകി ഇവരെ സിഐ തിരിച്ചയച്ചു. എന്നാൽ പിന്നീട് നടപടി ഒന്നും ഇല്ലാത്ത പശ്ചാത്ത
കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആറോളം പേർ ചേർന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവിന്റെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന സിപിഐഎം നേതാവിന്റെ മകൻ ഫൈസലാണ് അറസ്റ്റിലായത്.
ഷോർട്ട്ഫിലിമിൽ അഭിനയിച്ച പെൺകുട്ടിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒരു സിനിമയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയൽ നടിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന പൊലീസ് സ്ഥിരീകരിച്ചു.
കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് പരാതിയുമായി മാർച്ച് 18നാണ് കുട്ടിയുടെ രക്ഷിതാക്കൾ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി സ്വീകരിക്കാൻ സ്റ്റേഷനിലെ വനിതാ സിഐ തയ്യാറായില്ല. പ്രശ്നം പറഞ്ഞു തീർക്കാമെന്ന നിർദ്ദേശം നൽകി ഇവരെ സിഐ തിരിച്ചയച്ചു.
എന്നാൽ പിന്നീട് നടപടി ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് പരാതിയുമായി ഇന്നലെ ഇവർ വീണ്ടും പൊലീസ് സ്റ്റേഷനെ സമീപിച്ചത്. പരാതി സ്വീകരിക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ സംഭവിച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
പരാതിയുമായി എത്തിയിട്ടും പൊലീസ് കേസെടുക്കാതിരുന്നത്, രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന ആരോപണവും ശക്തമാവുകയാണ്. ഈ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ സമീപകാലത്തുണ്ടായ വിവിധ കേസുകളിൽ, പൊലീസ് സമാനമായ സമീപനം സ്വീകരിച്ചിരുന്നതായി വ്യാപക ആരോപണമുയർന്നിരുന്നു. ഇത് പ്രതിപക്ഷവും ബിജെപിയും ആരോപണമായി ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നതാകും ഈ അറസ്റ്റും.