- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് ഡൽഹിയിൽ വീണ്ടും മാനഭംഗം; ഒന്നര വയസ്സുകാരിയെ സ്വന്തം മക്കളുടെ മുന്നിലിട്ട് 33കാരൻ പീഡിപ്പിച്ചു; രക്തസ്രാവത്തെ തുടർന്ന് കുഞ്ഞ് ആശുപത്രിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു മാനഭംഗ കഥകൂടി. ഒന്നരവയസ്സുകാരിയെ 33കാരൻ സ്വന്തം മക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചു. അയൽവീട്ടിലെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്തു കളിക്കാൻ പോയ കുരുന്നാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നത്. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ പ്രതിയുടെ ഭാര്യ ടെറസ്സിലായായിരുന്നു. ഒറ്റമുറി വീട്ടിൽ രണ്ടു മക്കളുടെ മുൻപിൽ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ പ്രതി മാനഭംഗപ്പെടുത്തിയത്. പിന്നീടു വീട്ടിലെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവം കണ്ടതിനെത്തുടർന്നു മാതാവ് കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമാകുന്നത്. പൊലീസിനെയും വിവരമറിയിച്ചു. കുഞ്ഞിന്റെ മാതാവ് വിവാഹമോചിതയാണ്. ഇവർ ഔട്ടർ ഡൽഹിയിൽ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കുഞ്ഞ് ഇപ്പോൾ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കഴിയുകയാണ്.
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു മാനഭംഗ കഥകൂടി. ഒന്നരവയസ്സുകാരിയെ 33കാരൻ സ്വന്തം മക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചു. അയൽവീട്ടിലെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്തു കളിക്കാൻ പോയ കുരുന്നാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നത്. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവം നടക്കുമ്പോൾ പ്രതിയുടെ ഭാര്യ ടെറസ്സിലായായിരുന്നു. ഒറ്റമുറി വീട്ടിൽ രണ്ടു മക്കളുടെ മുൻപിൽ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ പ്രതി മാനഭംഗപ്പെടുത്തിയത്. പിന്നീടു വീട്ടിലെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവം കണ്ടതിനെത്തുടർന്നു മാതാവ് കുട്ടിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമാകുന്നത്. പൊലീസിനെയും വിവരമറിയിച്ചു.
കുഞ്ഞിന്റെ മാതാവ് വിവാഹമോചിതയാണ്. ഇവർ ഔട്ടർ ഡൽഹിയിൽ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കുഞ്ഞ് ഇപ്പോൾ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കഴിയുകയാണ്.