- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കുട്ടികളുടെ ഓരോ ചലനവും ഇനി മാതാപിതാക്കളുടെ വിരൽത്തുമ്പിൽ; പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി അത്യാധുനിക സുരക്ഷ ഒരുങ്ങുന്നു
പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി അത്യാധുനിക സുരക്ഷ ഒരുക്കുകയാണ് ദോഹയിലെ ഇന്റർനാഷണൽ സ്‌കൂൾ. വിദ്യാർത്ഥികൾ വീട്ടിൽ നിന്നുമിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ മാതാപിതാക്കൾക്ക് ലഭ്യമാവുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ഓട്ടോമേറ്റഡ് ചൈൽഡ് ട്രാക്കിങ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ സംവിധാനം പുതിയ അധ്യയന വർഷം മുതലാണ് നിലവിൽ വരിക. ഒരേ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളാണിത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിലും കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂൾ ഫോർ ഗേൾസിലുമാണ് ആദ്യ വരുന്നത്. കുട്ടികളുടെ ഐഡി കാർഡിൽ ഘടിപ്പിക്കുന്ന ചിപ്പുകളിലൂടെ ഇവരുടെ ഓരോനീക്കവും ആർഎഫ്ഐഡി റീഡർ പിടിച്ചെടുക്കും. ഓരോ കുട്ടിയും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിലെ ആർഎഫ്ഐഡി റീഡറിൽ സ്വൈപ് ചെയ്യണം. ഇതിലൂടെ സ്‌കൂൾ ബസിൽ കയറുമ്പോഴും സ്‌കൂളിൽ ഇറങ്ങുമ്പോഴും തിരിച്ച് ബസിൽ കയറുന്നതും വീട്ടിൽ ഇറങ്ങുന്നതും വരെയുള്ള വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭിച്ചുകൊണ്ടി
പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി അത്യാധുനിക സുരക്ഷ ഒരുക്കുകയാണ് ദോഹയിലെ ഇന്റർനാഷണൽ സ്‌കൂൾ. വിദ്യാർത്ഥികൾ വീട്ടിൽ നിന്നുമിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ മാതാപിതാക്കൾക്ക് ലഭ്യമാവുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ഓട്ടോമേറ്റഡ് ചൈൽഡ് ട്രാക്കിങ് സിസ്റ്റം എന്നറിയപ്പെടുന്ന ഈ സംവിധാനം പുതിയ അധ്യയന വർഷം മുതലാണ് നിലവിൽ വരിക. ഒരേ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളാണിത്.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിലും കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂൾ ഫോർ ഗേൾസിലുമാണ് ആദ്യ വരുന്നത്. കുട്ടികളുടെ ഐഡി കാർഡിൽ ഘടിപ്പിക്കുന്ന ചിപ്പുകളിലൂടെ ഇവരുടെ ഓരോനീക്കവും ആർഎഫ്ഐഡി റീഡർ പിടിച്ചെടുക്കും. ഓരോ കുട്ടിയും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിലെ ആർഎഫ്ഐഡി റീഡറിൽ സ്വൈപ് ചെയ്യണം. ഇതിലൂടെ സ്‌കൂൾ ബസിൽ കയറുമ്പോഴും സ്‌കൂളിൽ ഇറങ്ങുമ്പോഴും തിരിച്ച് ബസിൽ കയറുന്നതും വീട്ടിൽ ഇറങ്ങുന്നതും വരെയുള്ള വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കും. കുട്ടികൾ ശരിയായ സ്റ്റോപ്പിലാണോ ഇറങ്ങുന്നതെന്ന് അറിയാൻ കഴിയും. മാതാപിതാക്കളുടെ മൊബൈലുകളിലേക്ക് സന്ദേശരൂപത്തിലാണ് വിവരങ്ങളെത്തുക.
സ്‌കൂൾ ബസിലും ലാബ്, ലൈബ്രറി, ക്ലാസ്റൂമുകൾ, സ്‌കൂൾ ഹാളുകൾ എന്നിവിടങ്ങളിലും ആർഎഫ്ഐഡി റീഡർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. പുതിയ അധ്യയന വർഷം മുതലാണ് ഈ സംവിധാനം നടപ്പിലാക്കുക. ഐഡി കാർഡിൽ ചിപ്പ് ഘടിപ്പിക്കുന്നതിനായി 1200 റിയാൽ കുട്ടികളിൽ നിന്നും ഈടാക്കും. അദ്ധ്യാപകർക്കും ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. പുതിയ സംവിധാനത്തിലൂടെ കുട്ടികളുടെ ഹാജറും ഓട്ടോമാറ്റിക്കായി പഞ്ച് ചെയ്യപ്പെടും. പദ്ധതി വിജയകരമായാൽ മറ്റു സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
സ്‌കൂൾ ബസിൽ എത്ര കുട്ടികൾ കയറി, എത്രപേർ ഇറങ്ങി, ആരെങ്കിലും ബസിലിരുന്ന് ഉറങ്ങിപോയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ബസിന്റെ ഡ്രൈവർക്കുകൂടി മനസിലാക്കാൻ സാധിക്കുന്ന സംവിധാനമാണിത്.