- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കിടെ കുഞ്ഞ് കയറിയത് വാഷിങ്ങ്മെഷിന്റെ ഡ്രൈയറിനുള്ളിൽ; കരച്ചിൽ കേട്ട് ഓടിയെത്തിയ രക്ഷിതാക്കളും നിസ്സാഹായരായി; രക്ഷകരായി അവതരിച്ച് മണ്ണഞ്ചേരിയിലെ പൊലീസുകാർ; രക്ഷാപ്രവർത്തനത്തിനൊടുവിൽ ഏവരെയും ചിരിപ്പിച്ച് മൂന്നുവയസ്സുകാരിയുടെ കമന്റ് എനിക്ക് പൊലീസിനെ പേടിയില്ലലോ
കലവൂർ: വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വാഷിങ്ങ്മെഷീന്റെ ഡ്രൈയിൽ കയറിയ മൂന്നുവയസ്സുകാരിക്ക് രക്ഷകരായി പൊലീസകാർ.മണ്ണഞ്ചേരി അമ്പനാകുളങ്ങര ജംക്ഷനു പടിഞ്ഞാറ് റിസാന മൻസിലിൽ ഹാരീസ്റിസാന ദമ്പതികളുടെ ഇളയമകൾ ഐസ കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടത്.സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ പടിയിൽ കയറി കുഞ്ഞ് വാഷിങ്ങ്മെഷിന്റെ ഡ്രൈയറിലേക്ക് ചാടുകയായിരുന്നു.
അടുത്ത മുറിയിൽ ടിവി കാണുകയായിരുന്ന ഹാരീസ് കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഓടിയെത്തിയത്. മാതാവ് റിസാനയും എത്തി പുറത്തെടുക്കാൻ നോക്കിയെങ്കിലും കുഞ്ഞിന്റെ കാല് മടങ്ങിയിരുന്നതിനാൽ സാധിച്ചില്ല. അരമണിക്കൂറോളം ഐസ കുടുങ്ങിക്കിടന്നു.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും സംഘമെത്തി രക്ഷാപ്രവർത്തനം നടത്തുയുമായിരുന്നു.
സിഐ രവി സന്തോഷിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം വാഷിങ് മെഷീനിന്റെ മുകൾ ഭാഗം അഴിച്ചുമാറ്റിയാണ് രക്ഷിച്ചത്. ഐസയുടെ മൂത്ത സഹോദരൻ അസീമും ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. 'കുസൃതി ആയതിനാൽ എപ്പോഴും നോട്ടമുള്ളതാ. ഞാൻ അടുക്കളയിലേക്കു മാറിയ സമയത്താണ് ഓടി വാഷിങ് മെഷീനിൽ കയറിയത്' ചിരി വിടർന്ന ഐസയുടെ മുഖത്തു നോക്കി മാതാവ് പറഞ്ഞു.
എന്നാൽ ഏവരിലും ചിരി പടർത്തിയ കമന്റ് വന്നത് ഏറ്റവും ഒടുവിലാണ്.ഐസയുടെ വക 'പൊലീസ് അങ്കിളുമ്മാരാ എന്നെ രക്ഷിച്ചത്, എനിക്ക് പൊലീസിനെ പേടിയില്ലല്ലോ...'
മറുനാടന് മലയാളി ബ്യൂറോ