- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ രണ്ടു കുട്ടികൾ ശ്വാസം മുട്ടി മറിച്ചു; ദാരുണാന്ത്യം സംഭവിച്ചത് നാലും രണ്ടും വയസുള്ള സഹോദരിമാർക്ക്
ഗുഡ്ഗാവ്: കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ രണ്ടു സഹോദരിമാർ ശ്വാസം മുട്ടി മരിച്ചു. നാലുവയസുകാരി ഹിമാൻഷി, രണ്ടുവയസുള്ള പിങ്കി എന്നിവരാണ് ദാരുണമായി മരിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ കദർപൂരിലെ കർഷകനായ സത്ബിർ സിങ്ങിന്റെ മക്കളായ ഇരുവരും കളിക്കുന്നതിനിടെ വീട്ടിലെ കാറിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. രണ്ടുപേരെയ
ഗുഡ്ഗാവ്: കളിക്കുന്നതിനിടെ കാറിൽ കുടുങ്ങിയ രണ്ടു സഹോദരിമാർ ശ്വാസം മുട്ടി മരിച്ചു. നാലുവയസുകാരി ഹിമാൻഷി, രണ്ടുവയസുള്ള പിങ്കി എന്നിവരാണ് ദാരുണമായി മരിച്ചത്.
ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ കദർപൂരിലെ കർഷകനായ സത്ബിർ സിങ്ങിന്റെ മക്കളായ ഇരുവരും കളിക്കുന്നതിനിടെ വീട്ടിലെ കാറിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു.
രണ്ടുപേരെയും ഏറെ നേരമായി കാണാത്തതിനാൽ സത്ബിർ അന്വേഷിച്ച് ഇറങ്ങിയിരുന്നു. ഒടുവിൽ കുട്ടികളെ കാണാനില്ലെന്നു കാട്ടി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്കു പോകാൻ കാറെടുക്കാൻ എത്തിയപ്പോഴാണ് ഇരുവരെയും കാറിനുള്ളിൽ കണ്ടെത്തിയത്.
അബോധാവസ്ഥയിലായിരുന്നു ഇരുവരും. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .
കുട്ടികൾ കാറിനകത്ത് കയറിയത് എപ്പോഴാണെന്നു വ്യക്തമല്ല. വൈകുന്നേരം നാലരയോടെയാണ് കുട്ടികളെ അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടത്.
Next Story